മയാമി: പൗരോഹിത്യത്തെ സ്നേഹിക്കുന്ന മയാമി സെ. ജൂഡ് ഇടവകയില്‍ മിഷന്‍ ലീഗിലെ കുഞ്ഞുമിഷനറിമാര്‍ സമാഹരിച്ച തുക ക്നാനായ റീജിയന്‍ സെമിനാരി ഫണ്ടിലേക്ക് നല്കുന്നതിനായി സിഎംഎല്‍ കുട്ടികള്‍ മോണ്‍. തോമസ് മുളവനാലിനെ ഏല്പിച്ചു.
തദവസരത്തില്‍ കുഞ്ഞുങ്ങളുടെ ഈ നല്ല പ്രവൃത്തിയെ മുളവനാല്‍ അച്ചന്‍ ശ്ലാഘിക്കുകയും പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് മുളവനാല്‍ അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ കുട്ടികളെയും ഇതിനു നേതൃത്വം കൊടുത്തവരെയും അഭിനന്ദിച്ചു. മഞ്ജു വെളിയന്തറയില്‍, ജോസ്നി വെള്ളിയാന്‍, മാത്യു പൂഴിക്കനടക്കല്‍, സുബി പനന്താനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.