തിരുവനന്തപുരം; ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റര്നാഷണല് ക്രാഫ്റ്റ് അവാര്ഡ് തിരുവനന്തപുരം ജില്ലയില് കോവളത്തിനു സമീപമുള്ള കേരള ആര്ട്സ് ആന്ഡ് ക്രാഫ്റ്റ്സ് വില്ലേജിന്.
വില്ലേജ് ഓഫ് ദ് ഇയര് അവാര്ഡാണ് ഇവര്ക്കു ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കല് ലേബര് കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിര്മ്മിച്ചു നടത്തുന്ന സ്ഥാപനമാണ് കേരള ആര്ട്സ് ആന്ഡ് ക്രാഫ്റ്റ്സ് വില്ലേജ്.
കരകൗശലരംഗത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഉജ്ജ്വലസംഭാവനകള്‍ നല്കുന്ന ലോകമെമ്ബാടുമുള്ള സ്ഥാപനങ്ങള്‍, കൗണ്സിലുകള്‍, സര്ക്കാരുകള്‍ എന്നിവയെയും ഗുരുക്കളെയും കലാകാരന്മാരെയും ഡിസൈനര്മാരെയും വ്യക്തികളെയും ആദരിക്കാന് 2017-ല് ആരംഭിച്ചതാണ് ഇന്റര്നാഷണല് ക്രാഫ്റ്റ് അവാര്ഡുകള്‍. വ്യക്തിഗതമല്ലാത്ത വിഭാഗങ്ങളില് ഇന്ഡ്യയ്ക്കു ലഭിച്ച ഏക അവാര്ഡാണിത്.
മലേഷ്യയിലെ ക്രാഫ് കൊമൂണിറ്റി കു (Kraf Komuniti Ku) ആയിരുന്നു കഴിഞ്ഞവര്ഷത്തെ വില്ലേജ് ഓഫ് ദ ഇയര്.വേള്ഡ് ക്രാഫ്റ്റ്സ് കൗണ്സില് ഇന്റര്നാഷണല് പ്രസിഡന്റ് സാദ് ഹനി അല്-ഖുദുമി അദ്ധ്യക്ഷനായി എല്ലാ ഭൂഖണ്ഡത്തിലും നിന്നുള്ള പ്രതിനിധികള്‍ ഉള്പ്പെട്ട ജൂറിയാണ് അവാര്ഡുകള്‍ നിര്ണ്ണയിച്ചത്.
കരകൗശലരംഗത്തെ സുസ്ഥിര വികസനമാതൃക വികസിപ്പിച്ച സ്ഥാപനങ്ങള് ജോര്ജിയ ആര്ട്സ് ആന്ഡ് കള്ച്ചറല് സെന്ററും മലേഷ്യയിലെ റിയലിസ്റ്റിക് അട്രാക്ഷനും കമ്ബനി ജപ്പാനിലെ ഷോസു സിക്കോയും ആണ്.ക്രാഫ്റ്റ് ഐക്കോണ് ഓഫ് ദ് ഇയര് ശ്രീലങ്കന് നാഷണല് ക്രാഫ്റ്റ്സ് കൗണ്സിലിലെ ചന്ദ്രമാലി ലിയാംഗനെ ആണ്. കരകൗശലരംഗത്തെ സുസഥിരവികസനത്തിനും സാമൂഹികമായ ഉള്ച്ചേര്ക്കലിനുമുള്ള പുരസ്ക്കാരം മലേഷ്യന് പ്രിസണ് വകുപ്പിനാണ്.