മുംബൈ: ഇന്ത്യന്‍ ഗസല്‍ സംഗീതത്തിന്റെ തമ്പുരാന്‍ പദ്മശ്രീ പങ്കജ് ഉധാസ് (72)അന്തരിച്ചു. വാര്‍ധക്യസഹജമായ ആസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പങ്കജിന്റെ മരണവാര്‍ത്ത മകള്‍ നയാബ് ഉധാസ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഗസല്‍ സംഗീത ശാഖയെ ഇന്ത്യന്‍ സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിപ്പിച്ച വ്യക്തത്വമായിരുന്നു പങ്കജ് ഉധാസ്.
ഗുജറാത്തിലെ ജറ്റ്പുര്‍ ഗ്രാമത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്. ‘ചിട്ടി ആയി ഹേ’ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ഗസല്‍ സംഗീത ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പങ്കജിന് രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ. പങ്കജ് ഉധാസിന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാഷ്ട്രീയ സാസ്‌കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അനുശോചിച്ചു.