ലാലി ജോസഫ്
ആരാണ് ഞാന്‍ എന്നോര്‍ത്ത നേരം
ആശങ്കകളാല്‍ എന്‍ മനം നീറുന്നു.
എന്റെ ഉള്ളം എന്തെന്ന് അറിയില്ലൊരാള്‍ക്കും
അതാണെന്‍ നൊമ്പരമിപ്പോള്‍
അറിയാമൊരുപാടാളുകള്‍ക്കെന്നെ
എന്നാലും എന്നെയറിയില്ല നിങ്ങള്‍ക്ക്
നിങ്ങളറിയുന്ന ആളല്ല ഞാന്‍
എന്റെ ഉള്ളിന്റെ ഉള്ളം ആരറിയുന്നു.
നിങ്ങള്‍ എന്നെ ഞാനായി കണ്ടാല്‍
സ്വര്‍ണ്ണവര്‍ണ്ണചിറകുള്ള പ്രാവായിമാറും
ചെറിയൊരീ ജീവിതമാണീ ഇഹത്തില്‍
ആശിക്കാനാല്ലാതെ ഒന്നുമെനിക്കാവില്ല
ആരോ പറഞ്ഞൊരിക്കല്‍ എന്നോട്
മൂന്നു തരം ആളുകളാണ് ചുറ്റിലും
അടുത്തറിയുന്നവരാണ് ആ ഒന്നാം തരം
ചേര്‍ത്തു നിര്‍ത്തുന്നവരാകാം രണ്ടാംം തരം
മൂന്നാം തരമാളുകള്‍ ഹാ എത്ര നല്ലവര്‍
അവരാണ് എന്നെ ഞാനായി കാണുന്നവര്‍
അപൂര്‍വ്വമാം ഈ തരം ആളുകള്‍ക്കായി
കാത്തിരിക്കാം പ്രാര്‍ത്ഥനയോടെ
മാനവരാശി കാത്തിരിക്കുന്നതിനു വേണ്ടി യോ
അതോ ഞാന്‍ മാത്രം കാത്തിരിക്കുന്നതാണോ
വരുമോ ആരെങ്കിലും എന്നെ മനസിലാക്കാന്‍
ആശയോടെ കാത്തിരിക്കുന്നാ ഭാഗ്യദിനത്തിനായി……