Wednesday, March 12, 2025

HomeArt and Cultureസൂര്യ ഫെസ്റ്റിവലിൽ പാടാൻ യേശുദാസ് എത്തും: യുഎസിൽ നിന്ന് മടക്കം 4 വർഷത്തെ ഇടവേളയ്ക്കു ശേഷം

സൂര്യ ഫെസ്റ്റിവലിൽ പാടാൻ യേശുദാസ് എത്തും: യുഎസിൽ നിന്ന് മടക്കം 4 വർഷത്തെ ഇടവേളയ്ക്കു ശേഷം

spot_img
spot_img

തിരുവനന്തപുരം: നാല് വർഷങ്ങൾക്കു ശേഷം വീണ്ടും ഗന്ധർവനാദം സംഗീത വേദികളിലെത്തുന്നു. കോവിഡ് കാലത്തെത്തുടർന്നു നാല് വർഷമായി യുഎസിൽ കഴിയുന്ന കെ.ജെ.യേശുദാസ് വൈകാതെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിൽ ആരംഭിച്ച സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി. 

ചെന്നൈയിലെ മാർഗഴി ഫെസ്റ്റ് ഉൾപ്പെടെ പതിവായ സംഗീത വേദികളിലെല്ലാം വീണ്ടും പാടാൻ ലക്ഷ്യമിട്ടാണ് എത്തുന്നത്.  സൂര്യ ഫെസ്റ്റ് ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനാണ് യേശുദാസിന്റെ കച്ചേരിയെന്നു സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു. 2019 നു ശേഷം യേശുദാസ് ഫെസ്റ്റിന് എത്തിയിട്ടില്ല.

47 വർഷമായി തുടരുന്ന സൂര്യ ഫെസ്റ്റിൽ കഴി‍ഞ്ഞ 4 വർഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയത് യേശുദാസാണ്. 84–ാം വയസ്സിലും യുഎസിലെ വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം. ഇടയ്ക്ക് അവിടത്തെ വേദികളിൽ കച്ചേരി അവതരിപ്പിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments