ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍
ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി ജെ പി സി എ എ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നു. 1955ലെ പൗരത്വ നിയമം ഭേദഗ തി ചെയ്താണ് 2019- ല്‍ ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര ഗവണ്മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സിറ്റിസണ്‍ അമെന്‍ഡ്‌മെന്റെ ആക്ട് എന്ന ചുരുക്ക പേരില്‍ അറിയുന്ന സി എ എഭേദഗതി ബില്‍ 2019 ല്‍ പാസാക്കിയെങ്കിലും അന്നത്തെ ശക്തമായ എതിര്‍പ്പ് കാരണം നടപ്പാക്കാതെ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.
ഇന്ത്യയുടെ അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍ 2014 ലിനു മുന്‍പ് മത പീഢനം മൂലമോ അല്ലാതെയോ കുടിയേറിയ ബുദ്ധ സിക്ക് ക്രിസ്ത്യന്‍ ഹിന്ദു എന്നി മതത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതായിരുന്നു ബില്ല്. ആ ബില്ലില്‍ മുസ്ലിം ജൂവിഷ് മതവിഭാഗത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് അവതരിപ്പിച്ചതാണ് എതിര്‍പ്പിനെ കാരണം. മുസ്ലിം മത വിഭാഗത്തെ മാറ്റിയതാണ് എതിര്‍പ്പ് ശക്തമാകാന്‍ കാരണം. ബില്ല് പാസായെങ്കിലും നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ കഴിഞ്ഞില്ല. അതിനു ശേഷം അതെ കുറച്ച് ആരും അത്ര ഗൗരവമായി ആരും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. ചാനലുകള്‍ പോലും അത് മറന്നമട്ടായിരുന്നു എന്ന് വേണം പറയാന്‍.
2016 ലാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് അന്നത്തെ ബി ജെ പി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് ഒരു മതത്തെ ലക്ഷ്യം വച്ചുകൊണ്ടാണെന്ന് അന്നു പരക്കെ വിമര്‍ശനമുണ്ടായിരുന്നു.
ദേശീയമായി മതത്തിനുമുകളില്‍ മതേതരത്വത്തിനെ ഊന്നല്‍ നല്‍കുന്ന ഇന്ത്യയുടെ പാരമ്പര്യത്തെ തകര്‍ക്കുന്നു എന്നതായിരുന്നു വിമര്‍ശിച്ചവരുടെ ന്യായം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ആദ്യ പ്രതിഷേധം തുടങ്ങിയത്. പ്രത്യേകിച്ച് അസമില്‍. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് പൗരത്വം നിഷേധിക്കപെടുമെന്നതായിരുന്നു അതിന് കാരണം. അവരായിരുന്നു പ്രതിഷേധത്തിന് മുന്നില്‍ നിന്നവര്‍.
അവരെ പിന്തുണച്ചുകൊണ്ട് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും രംഗത്ത് വന്നതോടെ ഇത് ദേശീയ തലത്തില്‍ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യ ഒട്ടാകെ ആ പ്രതിഷേധം അലയടിച്ചപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിനെ ലോക്സഭാ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കഴിയാതെ പോയി.
നടപ്പാക്കാന്‍ കഴിയാതെ പോയ ഭേദഗതി ചെയ്ത പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സമയത്തെ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്നതിന് പലരും സംശയത്തോടെയാണ് കാണുന്നത്. അതിന്റെ ഉദ്ധേശശുദ്ധിയില്‍ പലര്‍ക്കും സംശയമുള്ളതിന് പലകാരണങ്ങള്‍ പറയുന്നുണ്ട്. ഒന്നാമതായി മുസ്ലിം സമുദായത്തെ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തതാണ്. പതിറ്റാണ്ടുകളായി അസമില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഈ നിയമം വന്നാല്‍ രാജ്യം വിടേണ്ടിവരുമെന്നതാണ്.
അങ്ങനെ പല സംസ്ഥാനത്തുനിന്നുമുള്ളവര്‍ക്ക് രാജ്യം വിടേണ്ടിവരും അവരില്‍ പലരുടെയും ജന്മസ്ഥലമാണ് ഇന്ത്യ. മറ്റ് രാജ്യത്ത് വേരുകളില്ലാത്തതിനാല്‍ ഇന്ത്യ അല്ലാതെ പോകാന്‍ വേറൊരിടമില്ല അവര്‍ക്ക് പോകാന്‍. ഒരു മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടോ ആ മതവുമായി ബന്ധപ്പെട്ട പേരുള്ളതുകൊണ്ടോ മറ്റൊരു രാജ്യത്തേക്ക് മാറാന്‍ കഴിയില്ല. ഇന്ത്യ മാതൃരാജ്യമായി കരുതുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ മതത്തിന്റെ പേരില്‍ പൗരത്വം ലഭിക്കാത് രാജ്യം വിടണമെന്ന് പറയുമ്പോള്‍ അവര്‍ ഏതു രാജ്യത്തേക്ക് പോകുമെന്നതാണ് ചോദ്യം. ഒരു മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഉത്തരമില്ല. നിഷ്പക്ഷരായ ജനത്തിന്റെയും ചോദ്യവും ഇതുതന്നെ. അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ചുരുക്കത്തില്‍ ഒരുമതത്തെ മാറ്റിനിര്‍ത്തികൊണ്ട് നിയമം നടപ്പാക്കുന്നതിനെയാണ് എതിര്‍പ്പ് ശക്തമാകാന്‍ കാരണം. അതില്‍ രാഷ്ട്രീയ ലക്ഷ്യം ഉന്നം വയ്ക്കുന്നു എന്നതാണ് വിമര്‍ശനം. കര്‍ഷ സമരത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും പറയുന്നുണ്ട്. ചുരുക്കത്തില്‍ ഇതിനെ പല മാനങ്ങള്‍ നല്‍കുന്നുണ്ട്
ഓരോ രാജ്യത്തും പൗരത്വം നല്കുന്നത്തിന് ഓരോ മാനദണ്ഡം വച്ചിട്ടുണ്ട്. അമേരിക്ക പൗരത്വം ഔദ്യോഗികമായി നല്‍കുന്ന രാജ്യം. അമേരിക്കയുടെ പൗരത്വം ലഭിക്കുന്നതിന് അവര്‍ മാനദണ്ഡങ്ങള്‍ വച്ചിട്ടുണ്ട്. ഒപ്പം പരീക്ഷയും. പരീക്ഷ പാസാകുന്നവര്‍ക്കും മാനദണ്ഡം പാലിക്കുന്നവര്‍ക്കും അവര്‍ ഏതു രാജ്യത്തുനിന്നും വന്നാലും അവര്‍ക്ക് പൗരത്വം നല്‍കും. ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഈ നിയമം നടപ്പാക്കുമ്പോള്‍ അതിനു പിന്നില്‍ ഒരു രാഷ്ട്രീയ അജന്‍ഡ ഉണ്ടോ എന്നും സംശയിക്കുന്നവര്‍ ഉണ്ട്. വേര്‍തിരിവ് സൃഷ്ടിച്ചുകൊണ്ട് വോട്ട് നേടുക എന്ന തന്ത്രം അതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നുണ്ട്.
എന്നാല്‍ ഒരു മതത്തെയോ സമുദായത്തെയോ മാറ്റി നിര്‍ത്തിക്കൊണ്ട് പൗരത്വം നല്‍കുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന സമൂഹത്തെ മൊത്തത്തില്‍ അപമാനിക്കുന്നതിന് തുല്യമാണ് എന്നതാണ് വിമര്‍ശനം. ഇന്ത്യയില്‍ നിന്ന് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍്ഷം തോറും കൂടുന്നുണ്ട് എന്നാല്‍ ഇന്ത്യയുടെ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണം ഒരുപക്ഷെ നൂറില്‍ താഴേയായിരിക്കും. ആ അവസ്ഥയിലാണ് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുന്നത്. നിയമം ശക്തമായി നടപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ അത് എത്രമാത്രം എതിര്‍പ്പുകളുണ്ടാകുമെന്ന് കാണേണ്ടിയിരിക്കുന്നു.പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയില്‍, അതെ തിരഞ്ഞെടുപ്പ് രംഗത്തെ ഇളക്കിമറിക്കുമെന്നതിന് സംശയമില്ല. അത് ആര്‍ക്ക് നേട്ടം കൊയ്യാന്‍ കഴിയുംഅതിനെ അതിന് തിരഞ്ഞെടുപ്പില്‍ വോട്ട് എണ്ണി കഴിഞ്ഞെ പറയാന്‍ കഴിയു. അധികാരത്തില്‍ വന്നാല്‍ ഇന്ത്യാ മുന്നണി ഈ നിയമം കടലില്‍ എറിയുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. യുഎന്നും അമേരിക്കയും നീരിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനര്‍ത്ഥം ലോക രാഷ്ട്രങ്ങള്‍ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു എന്നതിനെ സൂചിപ്പിക്കുന്നു. അത് ഇന്ത്യയെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍
ഈ നിയമം വിവാദങ്ങള്‍ മാത്രമല്ല പ്രതിഷേധങ്ങള്‍ക്കും കാരണമാകും. സ്വന്തം നാടായി കരുതിയവര്‍ക്ക് ഒരു ദിവസം വിട്ടെറിഞ്ഞേ പോകുമ്പോള്‍ അത് അവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് അതനുഭവിച്ചവര്‍ക്കേ പറയാന്‍ കഴിയു. ആ അവസ്ഥയാണ് ഇവര്‍ക്കുമുണ്ടാകുക.