Thursday, November 21, 2024

HomeArticlesArticlesവഖഫ് ബോര്‍ഡുകളെ ഭരണഘടനാ വിധേയമാക്കുന്ന പുതിയ നീക്കങ്ങള്‍ (സുരേന്ദ്രന്‍ നായര്‍)

വഖഫ് ബോര്‍ഡുകളെ ഭരണഘടനാ വിധേയമാക്കുന്ന പുതിയ നീക്കങ്ങള്‍ (സുരേന്ദ്രന്‍ നായര്‍)

spot_img
spot_img

ചരിത്രം കണ്ട മുനുഷ്യക്കുരുതികളിലെ ഏറ്റവുംഭയാനകമായ ഒരു അധ്യായമായിരുന്നു ഇന്ത്യപാകിസ്ഥാന്‍ വിഭജനം. ഇരുപതു ലക്ഷത്തില്‍ പരംമനുഷ്യന്‍ കൊല്ലപ്പെടുകയും ഒന്നരകോടിയോളംപേര്‍ ജനിച്ച മണ്ണില്‍നിന്നും പറിച്ചെറിയപ്പെടുകയുംചെയ്ത ഒരു മഹാ ദുരന്തമായിരുന്നു. ഇന്ത്യ എന്ന രാഷ്ടസങ്കല്‍പ്പത്തെ ബലഹീനമാക്കാനുള്ള ബ്രിട്ടീഷുകാരുടെ വിഭജതന്ത്രവും എങ്ങനെയും അധികാരം നേടുക എന്ന മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യവും കൈകോര്‍ത്തപ്പോളാണ് ഇന്ത്യന്‍ ദേശിയതയുടെ അഭിഭാജ്യ ഘടകമായിരുന്ന ഇസ്ലാമിക വിഭാഗംവിഹിതംവാങ്ങി ഇന്ത്യ വിട്ടു പാകിസ്താനുമായിവേര്‍പിരിഞ്ഞത്.

വിഭജനാനന്തരം ഇന്ത്യയില്‍തങ്ങിയ മുസ്ലിം വിഭാഗത്തെ സംരക്ഷിക്കാനെന്നവ്യാജേന ബഹുഭൂരിപക്ഷമായ ഹിന്ദുവിനൊ മറ്റ്മത ന്യുനപക്ഷങ്ങള്‍ക്കോ ഇല്ലാത്ത അവകാശങ്ങളും അധികാരങ്ങളും അവര്‍ക്കു നല്‍കി ഒരു വോട്ട് ബാങ്കാക്കി സംരക്ഷിക്കുകയാണ് ഇന്ത്യ ഭരിച്ചവര്‍ചെയ്തത്. എല്ലാ മതവിഭാഗങ്ങളെയും ആശ്ലേഷിക്കുന്ന ദേശീയതയുടെ പൊതുബോധംഅവരില്‍ വളര്‍ത്തിയെടുക്കുന്നതിനു പകരംപ്രത്യേക വിഭാഗമാക്കി നിലനിര്‍ത്തി രാഷ്ട്രീയംകളിച്ചതിന്റെ ഫലമായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍നടന്ന അസഖ്യം വര്‍ഗീയ ലഹളകളുംരാജ്യാന്തര മതമൗലിക തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ വരെ ഇന്ത്യക്കാര്‍ പങ്കാളികളായതും.

വൈദേശിക മതമൗലികആകര്‍ഷണങ്ങളിലും പ്രലോഭനങ്ങളിലുംആകൃഷ്ടരായ യുവത ഇസ്ലാം സ്ത്രീകളുടെജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടക്കുകയും അവരെ ആറാംനൂറ്റാണ്ടിലെ അപരിഷ്‌കൃതയിലേക്ക് തിരിച്ചുനടത്തുകയും ചെയ്യുന്നു. ഇവിടെയാണ് കോടതികളുടെ ചില ഇടപെടലുകളും കേന്ദ്രസര്‍ക്കാരിന്റെ ട്രിപ്പിള്‍ തലാക്ക്‌നിരോധന ഉത്തരവുംമൊഴിചൊല്ലിയാല്‍ ജീവനാംശം നല്‍കണമെന്നനിയമവും മുസ്ലിം വിവാഹവും സര്‍ക്കാരില്‍രെജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുമൊക്കെസാധാരണ മുസ്ലിമിന് ആശ്വാസമാകുന്നത്.രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ നീതിയുംലിംഗ സമത്വവും ഉറപ്പുവരുത്തുന്ന രണ്ടു ധീരമായമാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നസെക്കുലര്‍ സിവില്‍ കോഡും വഖഫ് നിയമപരിഷ്‌കരണ നിര്‍ദ്ദേശങ്ങളും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും വേറിട്ടൊരു സ്വത്വംഇസ്ലാമിന് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായിജമാഅത്ത് സ്വത്തുക്കളുടെയും സക്കാത്ത്‌സമ്പത്തിന്റെയും സംരക്ഷണത്തിനായി 1913 ല്‍ ബ്രിട്ടീഷ് അധികാരികളുടെ ആശീര്‍വാദത്തോടെരൂപംകൊണ്ട ദേശിയ വഖഫ് ബോര്‍ഡ് ശരിക്കുംശക്തമാകുന്നതും സമ്പന്നമാകുന്നതും വിഭജനംകഴിഞ്ഞുള്ള കാലത്താണ്. വിഭജനത്തെതുടര്‍ന്ന്പാകിസ്ഥാനില്‍ അകപ്പെട്ട ഹിന്ദുക്കളും സിക്കുകാരും സര്‍വ്വതും ഉപേക്ഷിച്ചു ജീവനും കൊണ്ട് ഹിന്ദുസ്ഥാനിലേക്കും ഇന്ത്യയില്‍ അതെ അവസ്ഥയിലായ മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്കുംകൂട്ട പലായനം ചെയ്തു.

ഇന്ത്യയിലേക്ക് അഭയംതേടിയവര്‍ പാകിസ്ഥാനില്‍ ഉപേക്ഷിച്ച സ്വത്തുവകകള്‍ അവിടത്തെ സര്‍ക്കാര്‍ അധീനതയിലാക്കുകയോ അഭയം തേടി അവിടെയെത്തിയ മുസ്ലിങ്ങള്‍ക്ക് ദാനമായിനല്‍കുകയോ ചെയ്തു. എന്നാല്‍ ഇന്ത്യയില്‍മുസ്ലിം കുടുംബങ്ങള്‍ ഉപേക്ഷിച്ചുപോയ സ്വത്തുക്കള്‍ പാകിസ്ഥാന്‍ ചെയ്തതുപോലെചെയ്തില്ല എന്ന് മാത്രമല്ല അപ്പാടെ വഖഫ്‌ബോര്‍ഡിന് വിട്ടുകൊടുത്തു പ്രധാന മന്ത്രി നെഹ്റുന്യുനപക്ഷ പ്രീണനം ഉറപ്പിക്കുകയാണുണ്ടായത്.1995 ല്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയുംവഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയും 2013 ല്‍ കോടതികള്‍ക്കുപോലുംഇടപെടാന്‍ കഴിയാത്ത രീതിയില്‍ സമ്പൂര്‍ണ്ണപരിഷ്‌കരണം നടത്തിയും വഖഫ് നിയമങ്ങള്‍കോണ്‍ഗ്രസ്സും യൂ പി എ യും പ്രാബല്യത്തില്‍കൊണ്ടുവന്നു.

മന്‍മോഹന്‍ സര്‍ക്കാര്‍ പാസ്സാക്കിയവഖഫ് ഭേദഗതിയിലെ വകുപ്പുകള്‍ രാജ്യത്തെപൗരന്മാരുടെ അവകാശങ്ങളെ പൂര്‍ണ്ണമായിഹനിക്കുന്നതും ശരിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുമായിരുന്നു. സാധാരണപൗരന്മാരെ തികച്ചും അരക്ഷിതരാക്കുന്നസെക്ഷന്‍ 3 ല്‍ പറയുന്നത് രാജ്യത്തെ ഏതുഭൂമിയും ആരുടെ കൈവശത്തിലിരിക്കുന്നതായാലുംവഖഫ് സ്വത്താണെന്നു അവര്‍ക്കു മാത്രം ബോധ്യപ്പെട്ടാല്‍ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാം.മുഗള്‍ ഭരണകാലത്തും വിഭജന കാലത്തുംവലിയ തോതില്‍ ഭൂസ്വത്തു ഉണ്ടായിരുന്ന മുസ്ലിംകുടുംബങ്ങള്‍ സ്വത്തു ഭാഗം വയ്ക്കുമ്പോള്‍ഒരു വിഹിതം സക്കാത്തായി മഹല്‍ കമ്മിറ്റികള്‍ക്ക്‌നീക്കി വക്കുന്ന പതിവ് മലബാര്‍ ഉള്‍പ്പെടെഭാരതത്തിന്റെ എല്ലാ ഭാഗത്തും നിലവിലുണ്ടായിരുന്നു.

എന്നാല്‍ ഈ നീക്കിവക്കല്‍ പ്രമാണങ്ങളില്‍ മാത്രം ഒതുങ്ങുകയുംപ്രയോഗത്തില്‍ കുടുംബാംഗങ്ങള്‍ തന്നെ കൈവശംവെക്കുകയോ മറ്റാളുകള്‍ക്കു വില്‍ക്കുകയോ ആണ്‌ചെയ്തു വന്നിരുന്നത്. അര നൂറ്റാണ്ടു വരെപിന്നിട്ട പഴയ സക്കാത്തു വിഹിതമാണെന്ന അവകാശ വാദത്തില്‍ വഖഫ് ബോര്‍ഡുകള്‍അധികാരം സ്ഥാപിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്തിനെതിരെ ഒരു ലക്ഷ്യത്തോളം കേസുകള്‍ ഇന്ത്യയിലാകെ ഇപ്പോള്‍ നിലവിലുള്ളതായി അന്വേഷണ രേഖകള്‍ വ്യക്തമാക്കുന്നു. അപ്രകാരം ഇരകളാകുന്ന ഇപ്പോഴത്തെ കൈവശക്കാരുടെ കൂനിന്മേല്‍ കുരുവാകുന്ന മറ്റൊരു വകുപ്പാണ് സെക്ഷന്‍ 5.അതുപ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ബാധ്യത വഖഫിനല്ല കൈവശക്കാരനാണ്.

വഖഫ് സ്വത്തായി ബോര്‍ഡ്പ്രഖ്യാപിക്കുന്ന ഭൂമിയുടെ അവകാശ തര്‍ക്കംകേള്‍ക്കാന്‍ രാജ്യത്തെ സിവില്‍ കോടതികള്‍ക്കല്ലഅധികാരം വഖഫ് ട്രിബുണലിനാണ്. ഇസ്ലാംവിശ്വാസികള്‍ മാത്രമടങ്ങുന്ന ബോര്‍ഡിനോട്രിബുണലിനോ എങ്ങനെയാണു പൊതുനീതിഉറപ്പാക്കാന്‍ കഴിയുക. സംസ്ഥാനത്തെ ഹൈകോടതികള്‍ക്കു അപ്പീല്‍ കേള്‍ക്കാമെന്നുആക്ടില്‍ പറയുന്നുവെങ്കിലും ട്രിബുണലിനുകേസ് തീര്‍പ്പാക്കാന്‍ സമയപരിധി എവിടെയുംപറഞ്ഞിട്ടില്ലാത്തതിനാല്‍ ആ സാധ്യത വെറുംകടലാസ്സില്‍ ഒതുങ്ങുന്നു. 2013 ല്‍ 4 ലക്ഷത്തോളംഹെക്ടര്‍ ഭുമിയുണ്ടായിരുന്ന വഖഫിനു ഇന്ന്10 ലക്ഷത്തോളം ഹെക്ടര്‍ ഭൂമി ഇന്ത്യയിലാകെകൈവശം ഉള്ളതായി അറിയുന്നു.

ഒരു മതേതര ജനാധിപത്യ രാജ്യത്തുഅടിയന്തിരമായി തിരുത്തപ്പെടേണ്ട ഈ വഖഫ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ളനിര്‍ദ്ദേശങ്ങളാണ് സംയുക്ത പാര്‍ലമെന്ററിസമിതിയുടെ പരിഗണനയില്‍ ഉള്ളത്.നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരവും ഏറ്റവുംഒടുവില്‍ കേരളത്തില്‍ മുനമ്പത്തെ ലൂര്‍ദ് മാതാവിന്റെ പള്ളിയും സ്ഥിതിചെയ്യുന്നസ്ഥലങ്ങള്‍ ഉള്‍പ്പെടെ വഖഫ് അവകാശവാദംഉന്നയിക്കുന്നത് എന്തിനോ വേണ്ടിയുള്ളമുന്നൊരുക്കങ്ങള്‍ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച കേസുകള്‍പൂര്‍ണ്ണമായും ഭരണഘടന അനുസൃതമാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ ഉന്നയിക്കുന്നഅവകാശ വാദങ്ങള്‍ അതാതു ജില്ലയിലെകളക്ടര്‍മാരുടെ അംഗീകാരത്തിന് വിധേയമായിരിക്കണം. വസ്തുക്കളുടെ രേഖകളുംസര്‍വേയും സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷണത്തില്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളു.വഖഫ് ബോര്‍ഡുകള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ഒരു വഖഫ് കൗണ്‍സില്‍ ഉണ്ടാകും.വഖഫ് ട്രിബുണലില്‍ ഉള്‍പ്പെടെ എല്ലാ സമിതികളിലും രണ്ടു മുസ്ലിം സ്ത്രീകള്‍ ഉണ്ടായിരിക്കണം. രാജ്യത്തെ എല്ലാ വിഭാഗങ്ങളുംകക്ഷികളാകുന്നതിനാല്‍ സമിതികളില്‍ മുന്‍ ജഡ്ജിമാരോ നിലവില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ആയവരോ ആയ രണ്ടു അമുസ്ലിങ്ങള്‍ കൂടിസമിതിയില്‍ ഉണ്ടാകണം. ഏറ്റവും പ്രധാനമായിട്രിബ്യുണല്‍ ഉത്തരവുകള്‍ ഹൈക്കോടതികളില്‍ചോദ്യം ചെയ്തു ഏതൊരു പൗരനും നീതിഉറപ്പാക്കാം.

മാറ്റങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും അവസരം നല്‍കുമാറുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇനി പാര്‌ലമെന്റിനുള്ളിലും പുറത്തും നടക്കേണ്ടത്. സഭാ ബഹിഷ്‌കരണമല്ല ക്രിയാത്മക നിലപാടുകളാണ് ജനാധിപത്യത്തില്‍ ഉത്തമ പ്രതിപക്ഷ ധര്‍മ്മം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments