Tuesday, December 17, 2024

HomeArticlesArticlesപവർ പോയ പവ്വാർ (സുനിൽ വല്ലാത്തറ ഫ്ലോറിഡാ)

പവർ പോയ പവ്വാർ (സുനിൽ വല്ലാത്തറ ഫ്ലോറിഡാ)

spot_img
spot_img

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിൽ പ്രധാനി ആണ് ശരദ് പവ്വാർ.

നാലു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന പവ്വാർ നരസിംഹറാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയും ഗവണ്മെന്റ്ൽ ക്യാബിനറ്റ് മന്ത്രിയും ആയിരുന്നു. 98 മുതൽ 99വരെ വാജ്‌പേയ് പ്രധാന മന്ത്രി ആയിരുന്നപ്പോൾ പ്രതിപക്ഷ നേതാവ് പവ്വാർ ആയിരുന്നു.

യൂത്ത്കോൺഗ്രസിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പവ്വാർ പല തവണ കോൺഗ്രസിൽ വരികയും പോവുകയും ചെയ്തെങ്കിലും കോൺഗ്രസ്‌ എസ് രൂപീകരിച്ച ശേഷം മഹാരാഷ്ട്രയിൽ വൻ ശക്തി ആയി വളരുകയും അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ചാണക്യൻ ആയി മാറുകയും ചെയ്തു.

99ലെ പാർലമെന്റ് ഇലക്ഷനോട് അനുബന്ധിച്ചു അന്ന് കോൺഗ്രസിൽ ഉണ്ടായിരുന്ന പവ്വാർ കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി സോണിയ ഗാന്ധിയെ പ്രധാന മന്ത്രി സ്‌ഥാനാർഥി ആയി ഉയർത്തി കാണിച്ചതിന് തുടർന്ന് മറ്റു രണ്ടു കോൺഗ്രസ്‌ നേതാക്കളായ താരിഖ് അൻവറിനോടും പി എം സാങ്മയോടും ഒപ്പം കോൺഗ്രസ്‌ വിട്ടാണ് പുതിയ എൻ സി പി എന്ന ദേശീയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.

കടുത്ത ക്രിക്കറ്റ്‌ കമ്പക്കാരനായ പവ്വാർ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻന്റെയും ബി സി സി ഐ യുടെയും പ്രസിഡന്റ്‌ ആയിരുന്നു. കൂടാതെ 2010 മുതൽ 12വരെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റും ആയിരുന്നു

കഴിഞ്ഞ കുറെ കാലങ്ങൾ ആയി അധികാരം ഇല്ലാത്ത പവ്വാറിനു ഇരുട്ടടി കൊടുത്തു കൊണ്ടാണ് മരുമകൻ അജിത് പവ്വാർ പാർട്ടി പിളർത്തി ബി ജെ പി പക്ഷത്തേയ്ക്കു ചേക്കേറിയത്.

മഹാരാഷ്ട്ര നിയമസഭ ഇലക്ഷൻ പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ വലിയ ഒരു പരീക്ഷണ ഘട്ടം അതിജീവിക്കാനുള്ള പുറപ്പാടിൽ ആണ് എൺപത്തിമൂന്നുകാരൻ ആയ പവ്വാർ.

ദേശീയ പാർട്ടി ആയ എൻ സി പി യുടെ ഭാഗമാണ് കേരളത്തിലെ പി സി ചാക്കോ പ്രസിഡന്റായ എൻ സി പി യും.

കഴിഞ്ഞ കുറെ നാളുകൾ ആയി താനുമായി അഭിപ്രായ വ്യത്യാസം ഉള്ള പാർട്ടിയുടെ മന്ത്രി ശശീന്ദ്രനെ പുറത്താക്കാൻ അവസരം പാത്തു നിന്ന ചാക്കോ മറ്റൊരു പാർട്ടി എം ൽ എ തോമസ് കെ തോമസിന് മുന്നിൽ നിർത്തി തന്റെ പഴയ സുഹൃത്തും നേതാവുമായ പവ്വാറിന്റെ കത്തു വാങ്ങി ഇടതു മുന്നണി കൺവീനർക്ക്‌ കൊടുത്തെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ചാക്കോയുടെ പിന്നാമ്പുറ കളിക്ക് ഇതുവരെ കൂട്ടു നിന്നിട്ടില്ല.

അതോ ഇനി അറിയേണ്ടത് അധികാരം ഇല്ലാത്ത പവ്വാർ ആണോ അതോ എട്ടു വർഷമായി പവ്വർഫുൾ അധികാരം ഉള്ള പിണറായി ആണോ ഇന്ത്യാ മുന്നണിയിൽ പവർമാൻ എന്നാണ്.

(സുനിൽ വല്ലാത്തറ ഫ്ലോറിഡാ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments