Monday, December 23, 2024

HomeArticlesArticlesഅപ്പുപ്പന്‍ കഥകളിലെ സാന്താ ക്ലോസ് കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

അപ്പുപ്പന്‍ കഥകളിലെ സാന്താ ക്ലോസ് കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

spot_img
spot_img

ലാപ്‌ലാന്‍ഡിലെ മൊബൈല്‍സ്ടുത്തു മ്യൂസിയത്തിന് പുറത്തു വന്നപ്പോള്‍ ഒരു ഗൈഡ് സാന്താ സാന്തക്ലോസിനെപ്പറ്റി വിശദമായ വിവരണം ചെറുതും വലുതുമായ ആറേഴു കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. അവര്‍ക്കൊപ്പം നാലഞ്ചു മുതിര്‍ന്ന സ്ത്രീപുരുഷന്മാരുമുണ്ട്. അവരും മറ്റേതോ രാജ്യത്തു നിന്ന് വന്നവരാണ്. സ്‌കൂളില്‍ നിന്നോ അതോ വീടുകളില്‍ നിന്നോ വന്നവരായിരിക്കും. സാധാരണ ഇവിടേക്ക് കുട്ടികള്‍ വരുന്നത് പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെടാനും സാന്തക്ലോസിനൊപ്പം ഫോട്ടോ എടുക്കാനുമാണ്. ഇവര്‍ കഠിന ശൈത്യവും തിരക്കും ഒഴുവാക്കാനായിരിക്കാം ഇപ്പോഴെത്തിയത്. അകത്തു് കണ്ടത് ശൈത്യ കാഴ്ചകളെങ്കില്‍ ഇവിടെ പഠന ക്ലാസ്സാണ്.

കാഴ്ചകളേക്കാള്‍ അറിവിന്റ പരിശീലന കളരികള്‍. അറിവും തിരിച്ചറിവും ചെറുപ്പം മുതല്‍ ഇവര്‍ പഠിക്കുന്നു. ഞാനും അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ഗൈഡ് പറയുന്നത് ശ്രദ്ധപൂര്‍വ്വം കേട്ട് നിന്നു. ചരിത്രത്താളുകളില്‍ ഉറങ്ങി കിടക്കുന്നവ എല്ലാം അറിയണ മെന്നില്ല. നാമറിയാത്ത എത്രയോ നിഗുഢത ഈ മണ്ണില്‍ മറഞ്ഞുകിടക്കുന്നു. അതിനുള്ള അഭിവാഞ്ച മനുഷ്യ നുണ്ടെങ്കില്‍ പുതിയ അറിവുകള്‍ കണ്ടെത്താന്‍ സാധിക്കും. ഞാന്‍ വായിച്ചറിഞ്ഞതും ഈ ഗൈഡ് പറയു ന്നതും കേട്ടപ്പോള്‍ എന്നില്‍ കുടുങ്ങിക്കിടന്ന സംശയങ്ങള്‍ മാറിവന്നു. ഭൂതകാലങ്ങളിലെ പല അന്ധതകളും മനുഷ്യര്‍ അതേപടി ആവര്‍ത്തിക്കുന്നത് കാണാറുണ്ട്. അജ്ഞത മനുഷ്യന്റെ കുടെപ്പിറപ്പാണ്. എന്തും കണ്ണടച്ച് വിശ്വസിക്കാതിരിക്കാനുള്ള വിവേകം വളര്‍ത്തുന്നില്ല.

സാന്താക്ലോസിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ട്. ഇവിടുത്തുകാരി ആ യാഥാര്‍ത്ഥ്യം തുറന്നു പറ യുമ്പോള്‍ ആര്‍ക്കാണ് നിരാകരിക്കാന്‍ സാധിക്കുക. സാന്താക്ലോസ് അറിയപ്പെടുന്നത് പല പേരുകളിലാണ്. അതില്‍ പ്രധാനിയാണ് ഗ്രീസില്‍ നിന്നുള്ള വിശുദ്ധ നിക്കോളാസ്. ഈ സന്ന്യാസി വര്യന്‍ ക്രിസ്മസ് ദിന ങ്ങളില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമായിരുന്നു. റോമന്‍ ഭരണകാലത്തു് നാലാം നൂറ്റാണ്ടില്‍ ഏഷ്യ മൈനറിലെ നഗരമായിരുന്ന മൈറയില്‍ ഗ്രീക്ക് ഓര്‍ത്തഡോസ് ബിഷപ്പായിരിന്നു. ഇത് മെഡിറ്റേറിയന്‍ കടലിനടുത്തു് തുര്‍ക്കിയുടെ തെക്കുഭാഗത്തുള്ള ലിക്ക എന്ന പ്രദേശമാണ്. മരണശേഷം ഇദ്ദേഹം അറിയപ്പെട്ടത് കടലിലും കരയിലും ജീവിക്കുന്നവരുടെ രക്ഷകനായിട്ടാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തപസ്സ നുഷ്ഠിക്കുന്ന ഒരു സന്ന്യാസിയെപോലെ പ്രാര്‍ത്ഥനാനിരതനായിരുന്നു.

കടല്‍ക്ഷോഭങ്ങളില്‍ നിന്ന് കപ്പല്‍ തൊഴിലാളികള്‍ രക്ഷപെട്ടത് ഈ പേരില്‍ പ്രാര്‍ത്ഥന നടത്തിയിട്ടാണ്. സാന്താ ക്ലോസ് ജീവിച്ചിരുന്നത് ഉത്തര അമേരിക്കയിലെന്നും തുര്‍ക്കിയിലെ അലസ്‌ക, നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെന്ന് അവകാശവാദങ്ങളുണ്ട്. ഈ അവകാശ വാദങ്ങള്‍ നിലനില്‍ക്കുമ്പോഴും ലാപ്‌ലാന്‍ഡിലെ റൊവാനിമിയിലെ സാന്താക്ലോസ് വില്ലേജ്, സാന്താ പാര്‍ക്ക്, സാന്താ പോസ്റ്റ് ഓഫീസ് ഇതെല്ലം സാന്താ ഇവിടെ ജീവിച്ചിരിന്നു വെന്നതിന്റ തെളിവായി ചുണ്ടികാണിക്കപ്പെടുന്നു. വിശുദ്ധ നിക്കോളോസിനെ കൂടാതെ വിശുദ്ധ നിക്ക്, ക്രിസ് ക്രിഗില്‍ എന്ന പേരിലും സാന്താക്ലോസ് അറിയപ്പെടുന്നു.

ഫിന്‍ലന്‍ഡ് ചരിത്രത്തില്‍ ധനികനായ ഒരു സാന്താക്ലോസ് സാവുകോസ്‌കി ജില്ലയിലെ കോര്‍ വാന്‍ട്യൂണ്‍ടുറീ ഫിനിഷ് ലാപ്‌ലാന്‍ഡില്‍ 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നു. അന്ന് ഇവിടുത്തെ ജന സംഖ്യ 2000 പേരാണ്. അദ്ദേഹം മനോഹരങ്ങളായ പത്തോളം കൊമ്പുകളുള്ള കലമാന്‍ വലിച്ചുകൊണ്ടു പോകുന്ന തടികൊണ്ടുള്ള വണ്ടിയാണ് ഉപയോഗിച്ചിരുന്നത്. കലമാനെ വളര്‍ത്തുന്ന വലിയ സങ്കേതങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഹുസ്‌കി ഇനത്തിലുള്ള നായ്ക്കളെയും വളര്‍ത്തി. മഞ്ഞുകാലങ്ങളില്‍ ക്രിസ്മസ് വരുമ്പോള്‍ ഈ സ്ഥലമാകെ മഞ്ഞിനാല്‍ മൂടപ്പെടും.

തീഷ്ണമായ തണുപ്പായതിനാല്‍ കമ്പിളിത്തുണികള്‍ ധരിച്ചാണ് എല്ലാവരും വരിക. ഈ കൊടും തണുപ്പില്‍ കുട്ടികള്‍ മഞ്ഞില്‍ കളിക്കുന്നത് അപൂര്‍വ്വ കാഴ്ചക ളാണ്. ഇവിടെ വരുന്ന സഞ്ചാരികള്‍ക്ക് ഈ മഞ്ഞുപാളികളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ തടികള്‍ കൊണ്ടുള്ള സുന്ദരമായ ഒന്നിലധികം ഇരിപ്പിടമുള്ള വാഹനം ലഭിക്കും. കലമാനും, നായ്ക്കളും വിനോദ സഞ്ചാരികളെ മാത്രമല്ല നാട്ടുകാരെയും വലിച്ചുകൊണ്ടുപോകുന്ന കാഴ്ചകള്‍ കാണാം. കുട്ടികളുടെ മുഖം കണ്ടാല്‍ ഗൈഡിന്റ് വിവരണം മഞ്ഞിന്റെ ലോകത്തേക്കുള്ള ഒരു പുണ്യ യാത്രയായി തോന്നും. ചിലരുടെ കണ്ണുകള്‍ കണ്ടാല്‍ ഒരു മഞ്ഞുകട്ട കിട്ടിയിരുന്നെങ്കില്‍ പൊട്ടിച്ചു കളിക്കാമായിരിന്നു. മറ്റ് ചിലര്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നു. ഈ മഞ്ഞുഭൂമി ലാപ്‌ലാന്‍ഡ് കുട്ടികളുടെ മാത്രമല്ല ലോകത്തുള്ള കുട്ടികളുടെ ഒരു പറുദീസയാണ്.

സാന്താ ക്ലോസിന്റെ പ്രത്യകത എല്ലാം ക്രിസ്മസ് നാളുകളിലും വെളുത്ത നിറത്തില്‍ ആകര്‍ഷകമായ പത്തോളം കൊമ്പുകളുള്ള സുന്ദരനായ കലമാന്റെ വാഹനത്തില്‍ ഓരോ വീടുകളിലും കയറിയിറങ്ങി അവിടുത്തെ കുട്ടികളോട് ചോദിക്കും ‘നിങ്ങള്‍ക്ക് ക്രിസ്മസ് ദിനത്തില്‍ എന്താണ് വേണ്ടത്? അത് ഈ പോസ്റ്റ് കാര്‍ഡില്‍ എഴുതി പോസ്റ്റ് ചെയ്യണം. ആ കാര്‍ഡില്‍ പോസ്റ്റ് ഓഫീസിന്റെ അഡ്രസ്സുണ്ട്. നമ്മുടെ പോസ്റ്റല്‍ കാര്‍ഡ് തന്നെ. അതില്‍ കൊടുത്ത അഡ്രസ് ‘സാന്താക്ലോസ്, ആര്‍ട്ടിക് പോളാര്‍ സര്‍ക്കിള്‍, 96930 റോവന്‍നിമി, ഫിന്‍ലന്‍ഡ്. ഒരു പഴയെ കാര്‍ഡ് ഗൈഡ് പൊക്കി കാണിച്ചു. അതില്‍ ഒരു കാര്യം കുടി അദ്ദേഹം കുട്ടികളെ അറിയിച്ചു.

‘ഞാന്‍ നിങ്ങള്‍ക്ക് സമ്മാനവുമായി വരുന്ന ദിവസം ഒരു ചെറിയ ക്രിസ്മസ് പാട്ട് പാടി കേള്‍പ്പിക്കണം. എങ്കില്‍ മാത്രമെ സമ്മാനം തരു’. അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട പാട്ടാണ് ലോകമെങ്ങും പാടുന്ന… ‘ട്വിങ്കിള്‍ …ട്വിങ്കിള്‍’. ആ നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചതിന്റ കാരണം കുട്ടികളുടെ മനസ്സറിയാനാണ്. സമ്മാനവുമായി ചെല്ലുന്ന ദിവസം അദ്ദേഹം ധരിച്ച വസ്ത്രമാണ് ഇന്നത്തെ ക്രിസ്മസ് ഫാദറായി ലോകമെങ്ങും കാണപ്പെടുന്നത്. കാര്‍ഡ് കിട്ടിയവവര്‍ക്കെല്ലാം അവര്‍ ആഗ്രഹിച്ച സമ്മാന പ്പൊതികളാണ് കിട്ടിയതെന്ന് പറയാറുണ്ട്. അങ്ങനെ സാന്താക്ലോസ് ഫിന്‍ലന്‍ഡില്‍ മാത്രമല്ല ലോകമെങ്ങു മുള്ള കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്മസ് ഫാദറായി മാറി. സാന്താക്ലോസ് വിനോദ സഞ്ചാരത്തിന് ഉപയോഗി ച്ചത് വെളുത്ത നിറത്തിലുള്ള കലമാന്‍ ആയിരുന്നെങ്കിലും കറുപ്പും വെളുപ്പും ചാരനിറത്തിലുള്ള കലമനാണ് ഇവിടെ ഏറ്റവും കൂടുതലുള്ളത്.

സാന്താക്ലോസ് ജീവിച്ചിരുന്നത് കൊറവാട്ടുന്‍ടൂറിയിലാണ്. ആ സ്ഥലത്തിന് പകരം 1985 ല്‍ ഭരണാധി കാരികള്‍ അതിനടുത്തുള്ള റോവനീമീയ തെരെഞ്ഞെടുത്തു. അതിന്റ പ്രധാന കാരണം സഞ്ചാരികള്‍ക്ക് വന്നുപോകാന്‍ തണുപ്പ് കാലത്ത ് ഏറ്റവും കൂടുതല്‍ കുന്നുകളും താഴ്‌വാരങ്ങളും മരങ്ങളും കലമനുമുള്ളത് ഈ പ്രദേശത്താണ്. ഇപ്പോഴും ലോകത്തിന്റ പല ഭാഗത്തു് നിന്നും ആയിരക്കണക്കിന് കുട്ടികള്‍ സമ്മാനം ആവശ്യപ്പെട്ടുള്ള ക്രിസ്മസ് കാര്‍ഡുകള്‍ അയക്കാറുണ്ട്. വിദൂരങ്ങളില്‍ ഉള്ളവര്‍ക്ക് സാന്താക്ലോസിന്റെ പ്രത്യക സ്റ്റാമ്പ് ഒട്ടിച്ചുള്ള കത്തുകള്‍ മറുപടിയായി കിട്ടാറുണ്ട്. അതിനാല്‍ തന്നെ റോവനിമിയെ ലോകമെങ്ങുമുള്ള കുട്ടികള്‍ ഇഷ്ടപ്പെടുന്നു. സാന്താക്ലോസ് ജീവിച്ചിരിപ്പില്ലെങ്കിലും ആ പേരില്‍ ക്രിസ്മസ്ഫാദര്‍ ഇവിടെനിന്ന് ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രിസ്മസ് കാര്‍ഡുകള്‍, സമ്മാനപ്പൊതികള്‍ അയക്കാറുണ്ട്.

ഈ സ്ഥലത്തു് ഏറ്റവും കൂടുതല്‍ കലമാനും, ഹുസ്‌കി നായ്ക്കളും, സ്വന്തമായി റോവനിമിയില്‍ പോസ്റ്റ് ഓഫീസ് അടക്കം സാന്താക്ലോസിന് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കുട്ടത്തില്‍ സ്‌കിടൂ മൊബൈല്‍ മോട്ടോര്‍സൈക്കിള്‍ ഇവിടെ പലര്‍ക്കുമുണ്ടായിരുന്നു. റോവനിമിയ ഫിനിഷ് ലാപ്‌ലാന്‍ഡിന്റെ തലസ്ഥാനമാണ്. .ഇവിടെയുള്ള ഇല്ലസ് ആകാശ ഗോപുരം ഫിന്‍ലന്‍ഡിലെ ഏറ്റവും വലിയ സ്‌കൈ റിസോര്‍ട് ആണ്. ആര്‍ട്ടിക് മഞ്ഞുമലയിലെ പ്രശാന്തമായ ഏറെ ദൈര്‍ഖ്യമുള്ള സ്‌കൈ റണ്‍ ആണിത്. 63 സ്ലോപ്പുകളുള്ള ഈ സ്‌കൈ റിസോര്‍ട്ടില്‍ 29 സ്‌കൈ ലിഫ്റ്റുകള്‍ ഉണ്ട്. ലോകത്തിന്റ പല ഭാഗത്തു നിന്ന് വരുന്ന സാഹസികത ഇഷ്ടപ്പെടുന്ന വര്‍ക്കിത് സ്വപ്നഭൂമികയാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ സ്ഥലം ജര്‍മ്മന്‍ സേന പിടിച്ചടക്കി. ഇവിടെ അവര്‍ എത്തിയതിന്റ പ്രധാന കാരണം കലമാനുകളെ വേട്ടയാടാനാണ്. പിന്നീടത് അവരുടെ താവള മായി. ഞാന്‍ മുന്നോട്ട് നടന്നു.ഇവിടെയാണ് ലൂഥറന്‍ ചര്‍ച്ച്, ലാപിയോ റ്റാലോ ലൈബ്രറി, അര്‍ക്ടികും മ്യൂസിയം, സിറ്റി ഹാള്‍, ലാപ്‌ലാന്‍ഡ് മ്യൂസിയം, സാന്താ പാര്‍ക്ക് ഒക്കെ സ്ഥിതി ചെയുന്നത്. ഞാന്‍ അടുത്തു കണ്ട ലൂഥറിന്‍ ദേവാലയത്തില്‍ കയറി അല്പനേരം നിശബ്തനായിരുന്നു. ഏതാനും പ്രായമായ സ്ത്രീകള്‍ മുന്‍നിരയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നു. യൂറോപ്പിലെ മറ്റ് ദേവാലങ്ങളെപോലെ ശില്‍പ്പകലാപ്രതാപമൊന്നും ഈ ദേവാലയത്തിനില്ല.

സാന്താക്ലോസ്സ് വില്ലേജിന് 2007 ല്‍ ലോകത്തെ രണ്ടാമത്തെ ട്രാവല്‍ അഡ്വെഞ്ച്വറിനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്.

അഞ്ചു കിലോമീറ്റര്‍ ടാക്‌സിയില്‍ സഞ്ചരിച്ചാണ് താമസസ്ഥലത്തെത്തിയത്. ഒറ്റ നോട്ടത്തില്‍ ഒരു പുരാതന കോട്ടേജ്. ഇവിടെ സാധാരണ വിടുകള്‍ സഞ്ചാരികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. നമ്മുടെ നാട്ടിലും ഇതുപോലെ സഞ്ചാരികള്‍ക്ക് വിടുകളൊരുക്കാം. ചുറ്റുപാടുകള്‍ നോക്കിയപ്പോള്‍ മരങ്ങളും കുറ്റിച്ചെടികളും മാത്രം.

ഈ ചുടുകാലത്തു് ഇവര്‍ക്ക് കുറെ ചെടികള്‍ നട്ടുപിടിപ്പിച്ചുടെയെന്ന് മനസ്സില്‍ തോന്നി. എന്റെ ഇറ്റലി യാത്രയില്‍ ഇതുപോലൊരു വീട്ടില്‍ താമസിച്ചിട്ടുണ്ട്. ആ വീടിന്റ മുറ്റത്ത് വിവിധ നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു നിന്നത് ഓര്‍മ്മയിലെത്തി. ചരിത്രം ചികഞ്ഞാല്‍ സാന്താക്ലോസ് കഥ ഇങ്ങനെ. നേരത്തെ പറഞ്ഞതുപോലെ തുര്‍ക്കിയിലെ മൈറായില്‍ ക്രിസ്താബ്ദ0 280 ല്‍ ജനിച്ച വിശുദ്ധ നിക്കോളാസ് ആണ് സാന്റാക്ലോസ് ആയി ലോകം ഏറ്റെടുത്ത വിശിഷ്ട വ്യക്തി. ഡച്ചുകാര്‍ സിന്റെര്‍ക്ളാസ് എന്ന് വിശേഷിപ്പിച്ചു. ഇതാണ് സാന്റാക്ലോസ് ആയത്. പാരമ്പര്യമായി ലഭിച്ച സ്വാത്തുമുഴുവന്‍ ഗ്രാമങ്ങളിലെ ദരിദ്രര്‍ക്കുവേണ്ടി പ്രത്യേകിച്ച് കുട്ടികള്‍ക്ക് വേണ്ടി ചിലവിട്ടു.

അന്ന് ദാരിദ്ര്യം കാരണം ഒരു പിതാവ് തന്റെ മൂന്ന് പെണ്‍കുട്ടികളെ അടിമവേലക്ക് വില്‍ക്കാന്‍ ഒരുങ്ങിയതറിഞ്ഞു വിശുദ്ധ നിക്കോളാസ് അവരെ വിവാഹം കഴിപ്പിക്കാന്‍ ആവ ശ്യമായ പണം നല്‍കി രക്ഷിച്ചു. അദ്ദേഹത്തിന്റ മരണദിവസമായ ഡിസംബര്‍ ആറ് വിവാഹത്തിന് വസ്തുവ കകള്‍ വാങ്ങാനും പറ്റിയ ദിനമായി പിന്നീട് പലരും ആചരിച്ചു. ഡിസംബറില്‍ ന്യൂയോര്‍ക്കിലെ ഡച്ച് കുടുംബങ്ങള്‍ 773 -74 കാലങ്ങളില്‍ സാന്താ ക്ലോസിന്റെ പേരില്‍ ആഘോഷം നടത്തി്.1822-ല്‍ ക്ലമന്റ് ക്ലാര്‍ക്ക് മൂര്‍ എന്ന സുവിശേഷകന്‍ തന്റെ മൂന്ന് പെണ്‍മക്കള്‍ക്കായി സാന്താക്ലോസിനെക്കുറിച്ചു് നീണ്ട ഗാനം രചിച്ചു. ഇത് പിന്നീട് ലോകമെങ്ങും പ്രശസ്തമായി. 1881 ല്‍ തോമസ് നാസ് എന്ന കാര്‍ട്ടൂണിസ്റ്റ് സാന്താക്ലോസിനെ കാര്‍ട്ടൂണ്‍ ആക്കി അവതരിപ്പിച്ചു.

പ്രൊട്ടസ്റ്റന്റുകാര്‍ ക്രൈസ്തവ വിശ്വാസങ്ങളില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നപ്പോഴും സാന്താക്ലോസ് എന്ന സങ്കല്പം ഉപേക്ഷിച്ചില്ല. സാല്‍വേഷന്‍ ആര്‍മിക്കാര്‍ സാധുക്കളെ സഹായിക്കാന്‍ സാന്തക്ലോസിന്റെ വേഷത്തില്‍ സന്നദ്ധ ഭടന്മാരെയിറക്കി സമ്മാനങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്തു. അത് സ്‌നേഹത്തിന്റെ, നന്മയുടെ ഭാഗമായിട്ടായിരുന്നു.

1841 ല്‍ ഫിലാഡല്‍ഫിയയില്‍ സാന്താക്ലോസിന്റെ പേരില്‍ ഷോപ്പ് തുറന്നു. അത് ആയിരക്കണക്കിന് കുട്ടികളെ ആകര്‍ഷിച്ചു. ഇങ്ങനെ പല കഥകളിലൂടെ കുട്ടികളുടെ അപ്പുപ്പനായി സാന്താക്ലോസ് ഇന്നും നമ്മുടെയിടയില്‍ ജീവിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments