Thursday, November 21, 2024

HomeAutomobileരക്തം പുരണ്ട ബാറ്ററി ഉത്പാദനവും ചൈനയുടെ പങ്കും

രക്തം പുരണ്ട ബാറ്ററി ഉത്പാദനവും ചൈനയുടെ പങ്കും

spot_img
spot_img


അജു വാരിക്കാട്


കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് ഇന്ന് ലോക രാജ്യങ്ങൾ സംസാരിക്കുന്നത്. അത് അങ്ങനെ തന്നെ വേണമല്ലോ. ഒരു ലോകം മാത്രമാണ് നമുക്കുള്ളത്, നമ്മുടെ ലോകം അപകടത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതായി എല്ലാ രാജ്യങ്ങളും പല കോർപ്പറേറ്റുകളും മിക്ക പൗരന്മാരും അവകാശപ്പെടുന്നു. ഏറ്റവും മികച്ച പരിഹാരങ്ങളിലൊന്നായി ഹരിത ഊർജ്ജം അല്ലെങ്കിൽ ഗ്രീൻ എനർജി ഇന്ന് നമ്മുടെ മുൻപിലുണ്ട്. കൽക്കരിക്ക് പകരം ജലവൈദ്യുതവും, ഫോസിൽ ഇന്ധനങ്ങൾക്ക്  പകരം സൗരോർജ്ജവും, പെട്രോൾ, ഡീസൽ കാറുകൾക്ക് പകരം വൈദ്യുത വാഹനങ്ങളും ഇന്ന് വന്നു കഴിഞ്ഞിരിക്കുന്നു. 


 ഇവികൾ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവും, സുസ്ഥിരവുമായവയാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അവ അങ്ങനെ തന്നെയാണോ? പരിസ്ഥിതിക്ക് ശുദ്ധമായത് യഥാർത്ഥത്തിൽ ശുദ്ധമായിരിക്കില്ല. ഒരു ഇവിയുടെ തിളങ്ങുന്ന പുറംമോടിക്ക് താഴെ മറഞ്ഞിരിക്കുന്നത് ചോരപ്പാടുകൾ നിറഞ്ഞ  ബാറ്ററികളുടെ കഥയാണ്. ഈ കാറുകൾ മനുഷ്യാവകാശ ലംഘനങ്ങൾ, കടുത്ത ദാരിദ്ര്യം, ബാലവേല എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.ഒരു ഇലക്ട്രിക് കാർ, ബാറ്ററിയിൽ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾക്കറിയാം.

എന്നാൽ ഈ ബാറ്ററികൾ എങ്ങനെയാണ്  നിർമ്മിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? ലിഥിയം, കോബാൾട്ട് തുടങ്ങിയ അപൂർവ ലോഹങ്ങൾ കൊണ്ടാണ് അവ നിർമ്മിക്കുന്നത്. കോബാൾട്ട് ബാറ്ററികൾക്ക് സ്ഥിരത നൽകുകയും സുരക്ഷിതമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. കോബാൾട്ട് ഒരു നീലകലർന്ന ചാരനിറത്തിലുള്ള ലോഹമാണ്. ഇത് ഭൂമിയുടെ പുറംതോടിനുള്ളിൽ കാണപ്പെടുന്നു. ജെറ്റ് ടർബൈൻ ജനറേറ്ററുകൾ, ടൂൾ മെറ്റീരിയലുകൾ പിഗ്മെന്റ്, സ്മാർട്ട്‌ഫോൺ ബാറ്ററികൾ എന്നിവയിൽ കോബാൾട്ടിന് നിരവധി ഉപയോഗങ്ങളുണ്ട്, പക്ഷേ അതിന്റെ പ്രധാന ഉപയോഗം ലിഥിയം അയോൺ ബാറ്ററികളിലാണ്. ഉത്പാദിപ്പിക്കുന്ന കോബാൾട്ടിന്റെ പകുതിയും ഇലക്ട്രിക് കാറുകളിലേക്കാണ് പോകുന്നത്.

ഒരു ബാറ്ററിയിൽ 4 മുതൽ 30 കിലോ വരെ കോബാൾട്ടിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ ലോഹം ലോകമെമ്പാടും കാണപ്പെടുന്നു. ഓസ്‌ട്രേലിയ, കാനഡ, ചൈന, ക്യൂബ ദക്ഷിണാഫ്രിക്ക, അമേരിക്ക, ഫിലിപ്പീൻസ്. എന്നാൽ മൊത്തം വിതരണത്തിന്റെ 70% വരുന്നത് ഒരു രാജ്യത്ത് നിന്നാണ്. ആ രാജ്യമാണ്  കോംഗോ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. നമുക്ക് ഈ രാജ്യത്തേക്ക് ഒന്ന് സൂം ചെയ്യാം.


 ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് കോംഗോ. അതിന്റെ ജിഡിപി ഏകദേശം 49 ബില്യൺ ഡോളറാണ്. സംഘർഷങ്ങൾ, ദാരിദ്ര്യം, അഴിമതി എന്നിവയുടെ പര്യായമാണ് കോംഗോ. ലോകത്തിലെ ഏറ്റവും വലിയ കൊബാൾട്ട് നിക്ഷേപമാണ് അവരുടെ ചുവന്ന ഭൂമിയുടെ താഴെയുള്ളത്. 92,000,000 ആളുകൾ ഇവിടെ താമസിക്കുന്നു. ഏകദേശം 2,000,000 കോബാൾട്ട് ഉൽപാദനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കോംഗോയിലെ കോബാൾട്ട് ഖനനത്തെ 2 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

വ്യാവസായിക അല്ലെങ്കിൽ വലിയ തോതിലുള്ള ഖനനവും കരകൗശലവ്യവസായ അല്ലെങ്കിൽ ചെറുകിട ഖനനവും.  രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? കരകൗശല വ്യവസായ ഖനികൾ അനിയന്ത്രിതമാണ്. തൊഴിൽ നിയമങ്ങൾ ഇവിടെ ബാധകമല്ല. സുരക്ഷാ പ്രോട്ടോക്കോളുകളും ഇല്ല. കോംഗോയുടെ കോബാൾട്ടിന്റെ 20 മുതൽ 30% വരെ ഈ ഖനികൾ ഉത്പാദിപ്പിക്കുന്നു. ഏകദേശം 200,000 ഖനിത്തൊഴിലാളികൾ ഈ ഖനികളിൽ ജോലി ചെയ്യുന്നു.
 അവരിൽ 40,000 പേരെങ്കിലും 6 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഈ കുട്ടികൾ ദിവസവും മരണവുമായി ഇടപെടുന്നു. അവർ വളരെ ഇടുങ്ങിയ തുരങ്കങ്ങളിൽ പ്രവേശിച്ചാണ് അവരുടെ ജോലികൾ ചെയ്യുന്നത്. അവയിൽ മിക്കതും മുതിർന്നവർക്ക് പ്രവേശിക്കാൻ കഴിയാത്തത്ര ഇടുങ്ങിയതാണ്. അതിന്റെ ഉള്ളിൽ ഒരു ചൂള പോലെയാണ്. സഹിക്കാനാവാതെ ചൂട് നിറഞ്ഞ സാഹചര്യം.

മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ കുട്ടികൾ കൊബാൾട്ടിനായി കുഴിക്കുന്നു. ചിലപ്പോൾ അവർക്ക് ചെറിയ മണ്ണുമാന്തികൾ  ഉണ്ടെങ്കിലും മിക്കവാറും അവർ വെറും കൈകൾ കൊണ്ട് കുഴിക്കുന്നത്. അവർക്ക് മാസ്കുകളോ കയ്യുറകളോ ജോലി വസ്ത്രങ്ങളോ ഇല്ല, ചിലപ്പോൾ 20 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ അവർക്ക് ലഭിക്കൂ. പലപ്പോഴും അത്ര തന്നെ കിട്ടാറുമില്ല. ഈ കൊച്ചുകുട്ടികൾ മണിക്കൂറുകളോളം അവിടെ പണിയെടുക്കുന്നു.

കുഴിച്ചതിനുശേഷം, അവർ പാറകക്ഷണങ്ങൾ  തകർത്തു, അവ കഴുകി, വാങ്ങുന്നയാളെ കണ്ടെത്താൻ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നു.  ഈ കുട്ടികൾ എത്രമാത്രം സമ്പാദിക്കുന്നു? ചിലപ്പോൾ ഒരു ഡോളർ.

കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമാണ് കൊബാൾട്ട്. 2027-ഓടെ ഇതിന്റെ മൂല്യം 13.63 ബില്യൺ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഈ പണം ഒരിക്കലും ലോഹം കണ്ടെത്തി വേർതിരിച്ചെടുക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്നില്ല. ദാരിദ്ര്യത്തിൽ വലയുന്ന കോംഗോയിൽ ഒരു ഡോളർ പോലും ജീവൻ പണയപ്പെടുത്തുന്നത് മൂല്യവത്താണ്. ഈ പണം ഉണ്ടാക്കാൻ ശ്രമിച്ച് പലരും മരിക്കുന്നു.

ഖനിയുമായി ബന്ധപ്പെട്ട അപകടത്തിൽ മകനെ നഷ്ടപ്പെട്ട ഒരു സ്ത്രീയെ എബിസി അടുത്തിടെ ഡോക്യുമെൻററി ചെയ്തു. ആ കുട്ടിക്ക് 13 വയസ്സായിരുന്നു. അവൻ അമ്മയോട് അമ്മയ്ക്ക് പാചകം ചെയ്യാൻ കൽക്കരി വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. പകരം ആ കുട്ടി ഒരു കൊബാൾട്ട് ഖനിയിൽ പോയി വീടിനു വേണ്ടി ഒരല്പം അധികം പണം സമ്പാദിക്കാം എന്ന് തീരുമാനിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു ഖനിയുടെ തീരം തകർന്നു, പിന്നീട് ആ 13 വയസ്സുകാരൻ വീട്ടിൽ തിരിച്ചെത്തിയില്ല.  

2014 നും 2015 നും ഇടയിൽ കുറഞ്ഞത് 80 കരകൗശല വ്യവസായ ഖനി  തൊഴിലാളികൾ കോംഗോയിൽ മരിച്ചു എന്നാണ് കണക്ക്. 2019ൽ ഒരു അപകടത്തിൽ 43 ഖനിത്തൊഴിലാളികൾ മരിച്ചു. ഒരു കണക്കനുസരിച്ച് കോംഗോയിൽ ഓരോ വർഷവും 2000 അനധികൃത ഖനിത്തൊഴിലാളികൾ മരിക്കുന്നു. പലർക്കും സ്ഥിരമായ ശ്വാസകോശ ക്ഷതം, ചർമ്മ അണുബാധ, ജീവിതത്തെ മാറ്റിമറിക്കുന്ന പരിക്കുകൾ എന്നിവ സംഭവിക്കുന്നു.

2019-ൽ കോംഗോയിൽ നിന്നുള്ള ചില കുടുംബങ്ങൾ ടെസ്‌ല പോലുള്ള കമ്പനികൾക്കെതിരെ, കുട്ടികളുടെ മരണത്തിനും പരിക്കിനും സഹായിച്ചുവെന്ന് ആരോപിച്ച് ഒരു കേസ് ഫയൽ ചെയ്തു. ജോൺ ഡോ വൺ എന്ന് വിളിക്കപ്പെടുന്ന ഒരു കുട്ടിയെക്കുറിച്ചാണ് കേസ് . ജോൺ 9 വയസ്സ് മുതൽ ഒരു മനുഷ്യ കോവർകഴുതയായി ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം $.75 മാത്രം.ഒരു ദിവസം ജോൺ ഒരു തുരങ്കത്തിൽ വീണു. സഹപ്രവർത്തകർ അവനെ അതിൽ നിന്ന് വലിച്ചിഴച്ചു രക്ഷപ്പെടുത്തി, പക്ഷേ അവർ ജോണിനെ നിലത്ത് മറ്റൊരിടത്ത് തനിച്ചാക്കി അവരവരുടെ ജോലിയിലേക്ക് തിരിച്ചുപോയി. ആശുപത്രിയിലോ മറ്റോ ജീവൻരക്ഷാ ഉപാധികളൊ നൽകുന്നതിന് ശ്രമിച്ചില്ല. അപകടവിവരം അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കൾ ഖനന സ്ഥലത്തേക്ക് ഓടിയെത്തി, പക്ഷേ സമയം വളരെ വൈകി. ജോൺ അവശനായിരുന്നു. ഇനിയൊരിക്കലും നടക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഈ ഉയർന്ന അപകടസാധ്യതയുള്ള ഖനികളിൽ കുട്ടികൾ ജോലി ചെയ്യുന്നത് എന്തുകൊണ്ട്? ദാരിദ്ര്യവും അതിൽ നിന്ന് കരകയറാനുള്ള പ്രതീക്ഷയും ആണ് കാരണം.കോംഗോയിലെ കുടുംബങ്ങൾ കൊബാൾട്ടിൽ വലിയ വാതുവെപ്പ് നടത്തുന്നു. അത് അവരുടെ ക്രിപ്റ്റോ പോലെയാണ്.  കഴിഞ്ഞ ദശകത്തിൽ കോബാൾട്ട് ലോഹങ്ങളുടെ ആവശ്യം മൂന്നിരട്ടിയായി. 2035 ഓടെ ഇത് വീണ്ടും ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈദ്യുത വാഹനങ്ങളാണ് ആവശ്യം വർധിപ്പിക്കുന്നത്. ഇന്ന് 6.5 ദശലക്ഷത്തിലധികം ഇവികൾ റോഡിലുണ്ട്. 2040 ആകുമ്പോഴേക്കും ആ സംഖ്യ 66,000,000 ആകും, അങ്ങനെ 66,000,000 ഇവികളെ 30 കിലോ കൊബാൾട്ട് കൊണ്ട് ഗുണിക്കാം. കണക്ക് നിങ്ങൾ ചെയ്യുക. 2050 ആകുമ്പോഴേക്കും കൊബാൾട്ട് ഉൽപാദനത്തിന്റെ ആവശ്യം 585% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോംഗോയിലെ കുടുംബങ്ങൾ ഈ വഴിയിലൂടെ സഞ്ചരിക്കാനും ദാരിദ്ര്യത്തെ മറികടക്കാനും ആഗ്രഹിക്കുന്നു, അവരുടെ കുട്ടികളെ ഇത്തരം അപകടകരമായ ഖനികളിലേക്ക്  അയയ്ക്കുന്നത് അവർക്ക് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ആവശ്യമാണ്.

ഈ കുട്ടികൾ ചെറുകിട  ഖനിത്തൊഴിലാളികളായോ അനൗപചാരിക തൊഴിലാളികളായോ ജോലി ചെയ്യുന്നു. അവർ ഒരു കമ്പനിയുടെയും ജോലിക്കാരല്ല. എന്നാൽ നിരവധി കമ്പനികൾ അവർ ജോലി ചെയ്യുന്നതിൻറെ അംശം വാങ്ങാൻ വരിവരിയായി നിൽക്കുന്നു. ഒരു നിയന്ത്രിത ഖനിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ  ഒരു കുട്ടിയിൽ നിന്നും കൊബാൾട്ട് വാങ്ങുന്നത് ലാഭകരമാണെന്ന്  ചൈനയെക്കാൾ നന്നായി മനസ്സിലാക്കിയവർ ആരും കാണില്ല എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി കാണും . 
 ചോരക്കറ പുരണ്ട  ബാറ്ററികൾ കൈകാര്യം ചെയ്യുന്ന ഈ കമ്പനികളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നുള്ളതാണ്. കൊബാൾട്ടിന്റെ ആഗോള വിതരണ ശൃംഖലയിൽ അത് ആധിപത്യം പുലർത്തുന്നു. ലോഹ ഉൽപ്പാദനത്തിന്റെ 50% വരെ ചൈനയുടെ ഉടമസ്ഥതയിലാണ്. ഇത് കോബാൾട്ട് ശുദ്ധീകരണത്തിന്റെ 80% നിയന്ത്രിക്കുന്നു. കഴിഞ്ഞ 15 വർഷമായി കോംഗോയിൽ ഖനനം നടത്തുന്ന വടക്കേ അമേരിക്കൻ, യൂറോപ്യൻ കമ്പനികളെ ചൈനീസ് കമ്പനികൾ വാങ്ങിക്കൂട്ടി. ഇന്ന് ഈ രാജ്യത്തെ 19 വ്യാവസായിക ഖനികളിൽ 15 എണ്ണവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി, കോംഗോയുടെ കോബാൾട്ടിന് പകരമായി, അടിസ്ഥാന സൗകര്യ വികസന സ്കൂളുകളുടെയും റോഡുകളുടെയും രൂപത്തിൽ ചൈന രാജ്യത്തിന് കോടിക്കണക്കിന് നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചൈനയെ ചുറ്റിപ്പറ്റി പറയുന്ന  കഥകൾ ഒരിക്കലും നന്നായി അവസാനിക്കുന്നില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോൾ കോംഗോ.  ഇന്ന് ചൈന ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ശൃംഖലയിലേക്ക് ചോരക്കറ പുരണ്ട കൊബാൾട്ട് ചോർത്തുകയാണ്. ചൈനീസ് കമ്പനികൾ കുട്ടികളിൽ നിന്ന് കൊബാൾട്ട് വാങ്ങുന്നു, ചോരക്കറ പുരണ്ട  ബാറ്ററികളുടെ വ്യാപാരത്തിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. കോംഗോയിലെ ഏറ്റവും വലിയ കോബാൾട്ട് പ്രോസസറുകളിൽ ഒന്ന് സിഡിഎം അല്ലെങ്കിൽ കോംഗോ ഡോങ്ഫാംഗ് മൈനിംഗ് എന്ന കമ്പനിയാണ്.  ഇത് ഒരു ചൈനീസ് കമ്പനിയായ Zhenjiang huayou കോബാൾട്ടിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. ഫോക്‌സ്‌വാഗൺ പോലുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കൾക്ക് Huayou കൊബാൾട്ട് വിതരണം ചെയ്യുന്നു.

ഹുവായുവിന്റെ കോബാൾട്ടിന്റെ 40% വരുന്നത് കോംഗോയിൽ നിന്നാണ്. 2016-ൽ ഈ ചൈനീസ് കമ്പനിയെ ഒരു എൻ‌ജി‌ഒ  ബാലവേലയുടെ ഗുണഭോക്താവായി മുദ്രകുത്തുകയും ചെയ്തു. Huayou അതിന്റെ പ്രവൃത്തി വൃത്തിയാക്കാമെന്ന് പ്രതിജ്ഞയെടുത്തു. എന്നാൽ എന്തെങ്കിലും മാറ്റമുണ്ടായോ? വന്ന റിപ്പോർട്ടുകൾ ഗുരുതരമായ സംശയങ്ങളാണ് ഉയർത്തുന്നത്. ഇത് കഥയുടെ ഒരു ഭാഗമാണ്. ചൈനയിലെ വൻകിട ഖനികളിലും രക്തമുണ്ട്. അവർ തൊഴിലാളികളെ അധിക്ഷേപിക്കുകയും വിവേചനം കാണിക്കുകയും മർദ്ദിക്കുകയും കരാറുകളും മതിയായ റേഷനും ഇല്ലാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നു.

ഒരു തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു, ഒരു തൊഴിലാളി മരിച്ചാൽ ചൈനക്കാർ അത് സർക്കാരിനെ അറിയിക്കാറില്ല, അവർ ആ മൃതദേഹം മറവുചെയ്യുകയും കുടുംബത്തിന് മിണ്ടാതിരിക്കാൻ കൈക്കൂലി നൽകുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ ഇലക്ട്രിക് കാർ റോഡിൽ എത്തുന്നതിന് മുമ്പ് തന്നെ ആളുകളെ കൊല്ലിയാക്കുന്നത്.  നിങ്ങൾ ഇതിനായിട്ടാണോ സൈൻ അപ്പ് ചെയ്തത്? ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. ഞാൻ സംസാരിക്കുന്നത് ടെസ്‌ല, വോൾവോ, റെനോ, മെഴ്‌സിഡസ് ബെൻസ്, ഫോക്‌സ്‌വാഗൺ എന്നിവയെക്കുറിച്ചാണ്, അവയെല്ലാം കോംഗോയിലെ ചൈനീസ് ഖനികളിൽ നിന്ന് കോബാൾട്ട് ഉത്പാദിപ്പിക്കുന്നു. ബാലവേലയുടെ കാര്യത്തിൽ അവക്ക് സീറോ ടോളറൻസ് പോളിസിയാണ് സ്വീകരിച്ചതെന്ന് കാണിക്കുന്നു, എന്നാൽ ഇങ്ങനെയുള്ള കളിയിൽ  വിതരണ ശൃംഖല പൂർണ്ണമായും മാപ്പ് ചെയ്യാൻ ഒരു മാർഗവുമില്ലെന്ന് അവർക്കും അറിയാം.  കോംഗോയുടെ പ്രസിഡന്റ് ഫെലിക്സ് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

ആരോഗ്യം, മനുഷ്യാവകാശം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2019-ൽ അദ്ദേഹം ഒരു സർക്കാർ സ്ഥാപനം സ്ഥാപിച്ചു. എന്നാൽ ഇത് എങ്ങുമെത്തിയില്ല. കോംഗോയിലെ ഉദ്യോഗസ്ഥർ ബാലവേലയ്ക്ക് മേൽനോട്ടം വഹിക്കുന്നതായി വരെയാണ് ആരോപിക്കപ്പെടുന്നത്. 2020-ൽ ടെസ്‌ല അതിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ കൊബാൾട്ട് രഹിത ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു, എന്നാൽ കമ്പനി ഗ്ലെൻകോറുമായി (ഇതൊരു കോബാൾട്ട് ഖനന കമ്പനിയാണ്) ഒരു കരാർ പ്രഖ്യാപനം നടത്തി, ഈ കരാർ പ്രതിവർഷം 6000 ടൺ കൊബാൾട്ട് വാങ്ങുന്നതിനു വേണ്ടി ആയിരുന്നു.

ഇലക്ട്രിക് കാറുകൾ ശുദ്ധമാണെന്ന അവകാശവാദം പോലെ, ഈ കാറുകൾ ബ്ലഡ് ബാറ്ററികളുടെ വൃത്തികെട്ട ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് കാലാവസ്ഥാ പരിഹാരമല്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്, രണ്ടിനും ഒരുമിച്ച് ഒരിക്കലും പോകുവാൻ കഴിയില്ല. കാലാവസ്ഥാ പ്രശ്നങ്ങളുടെ പരിഹാരം മനുഷ്യജീവന്റെ ചെലവിൽ ആയിരിക്കരുത് എന്നാണ് എൻറെ പക്ഷം. ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയോടെ .  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments