ട്വിറ്ററില്‍ അഴിച്ചുപണികള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കമാണ് ട്വിറ്റര്‍ നടത്തുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലെ പിരിച്ചുവിടല്‍ നടപടികള്‍ അവസാനിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുമായി ട്വിറ്റര്‍ എത്തിയത്. ഇത്തവണ പ്രോഡക്റ്റ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് സാധ്യത. കഴിഞ്ഞ ഏതാനും മാസങ്ങളായി വന്‍ സാമ്ബത്തിക പ്രതിസന്ധിയാണ് ട്വിറ്റര്‍ നേരിടുന്നത്.
പ്രോഡക്റ്റ് വിഭാഗത്തിന് പുറമേ, മറ്റേതെങ്കിലും മേഖലയിലുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമോ എന്നത് സംബന്ധിച്ച സൂചനകള്‍ ട്വിറ്റര്‍ നല്‍കിയിട്ടില്ല. നിലവില്‍, ചെലവ് ചുരുക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് ട്വിറ്റര്‍.