Monday, March 31, 2025

HomeBusinessഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധനവ്; ഇറക്കുമതി പകുതിയായി ചുരുങ്ങി

ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധനവ്; ഇറക്കുമതി പകുതിയായി ചുരുങ്ങി

spot_img
spot_img

ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തില്‍ വന്‍വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2015-നെ അപേക്ഷിച്ച് 2022-23 കാലഘട്ടത്തില്‍ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിച്ചു. അതേസമയം ഇറക്കുമതി 52 ശതമാനം ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട് ‘Success story of made in india toys’ എന്ന പേരില്‍ ലക്‌നൗ ഐഐഎം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിന് വേണ്ടിയാണ് പഠനം സംഘടിപ്പിച്ചത്.

കളിപ്പാട്ട വ്യവസായത്തിന് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2014 മുതല്‍ 2020 വരെയുള്ള ആറ് വര്‍ഷ കാലയളവില്‍ ഇന്ത്യയിലെ കളിപ്പാട്ട നിര്‍മാണകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും സാധിച്ചു. ഇതോടെ രാജ്യത്തെ കളിപ്പാട്ട വിപണിയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതായി. ഇക്കാലയളവില്‍ ഇറക്കുമതി 33 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.

ആഗോളതലത്തില്‍ കളിപ്പാട്ടം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലിടം പിടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. കളിപ്പാട്ടനിര്‍മാണ മേഖലയുടെ കേന്ദ്രങ്ങളായ ചൈന, വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങളുടെ തൊട്ടടുത്ത് ഇന്ത്യയുടെ പേര് കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.

സാങ്കേതികവിദ്യയിലെ വളര്‍ച്ച, പങ്കാളിത്തവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കല്‍, ഇ-കൊമേഴ്‌സിന്റെ കാര്യക്ഷമമായ ഉപയോഗം, ബ്രാന്‍ഡ് നിര്‍മാണത്തിലെ നിക്ഷേപം, സാംസ്‌കാരിക വൈവിധ്യത്തെ മനസിലാക്കല്‍ എന്നിവയിലൂടെയാണ് രാജ്യത്തെ കളിപ്പാട്ട വിപണിയെ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിക്കാന്‍ സാധിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments