Sunday, February 23, 2025

HomeBusinessചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ച് ഇന്ത്യന്‍ രൂപ, 86.27

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ച് ഇന്ത്യന്‍ രൂപ, 86.27

spot_img
spot_img

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ച് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 86 പിന്നിട്ടു. 23 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 86.27ലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള വിദേശനാണ്യത്തിന്റെ ഒഴുക്കും മറ്റ് രാജ്യങ്ങളിലെ വിപണികള്‍ ശക്തിപ്പെട്ടതും രൂപയുടെ മൂല്യത്തെ കുറേ ദിവസങ്ങളായി സ്വാധീനിക്കുന്നുണ്ട്.

യു.എസ് ജോബ് ഡാറ്റയില്‍ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടായതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം വന്‍തോതില്‍ പലിശനിരക്ക് കുറക്കാനുള്ള സാധ്യതയില്ലെന്ന പ്രവചനങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമായി.

കഴിഞ്ഞ മാസം യു.എസില്‍ 2,56,000 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, 1.60 ലക്ഷം തൊഴിലുകള്‍ മാത്രമേ യു.എസില്‍ സൃഷ്ടിക്കപ്പെടു എന്നതായിരുന്നു റോയിട്ടേഴ്‌സ് പ്രവചനം. യു.എസിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറയുമെന്നും പ്രവചനമുണ്ട്. ഇതൊക്കെ ഡോളര്‍ കരുത്താര്‍ജിക്കുന്നതിനുള്ള കാരണമായി.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സ് 761 പോയിന്റ് നഷ്ടത്തോടെ 76,617ലാണ് വ്യപാരം തുടങ്ങിയത്. നിഫ്റ്റിയിലും 176 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 23,255 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം 162 സ്റ്റോക്കുകള്‍ 52 ആഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments