Monday, February 3, 2025

HomeBusinessഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം കേസ്

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം കേസ്

spot_img
spot_img

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ക്രിസ് ഗോപാലകൃഷ്ണന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ (ഐഐഎസ്‌സി)മുന്‍ ഡയറക്ടര്‍ ബല്‍റാം എന്നിവരുള്‍പ്പെടെ 18 പേര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സദാശിവ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐഐഎസ്‌സിയിലെ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ ടെക്‌നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട അധ്യാപകന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2014ല്‍ തന്നെ വ്യാജ ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഇദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ തനിക്ക് നേരെ ജാതിയധിക്ഷേപം ഉണ്ടായെന്നും ഇദ്ദേഹം ആരോപിച്ചു.

ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യ വിശ്വേശ്വരൈ, ഹരി കെവിഎസ്, ദാസപ്പ, ബലറാം പി , ഹേമലതാ മിഷി, ചതോപദ്ധ്യായ കെ, പ്രദീപ് ഡി സാവ്കര്‍, മനോഹരന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികളെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments