ശ്രീലങ്കയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഗൗതം അദാനി. അദാനി ഗ്രൂപ്പ് വിദേശനിക്ഷേപത്തിന് എത്തുന്ന കാര്യം ശ്രീലങ്ക തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
ശ്രീലങ്കയില്‍ രണ്ട് കാറ്റാടിപ്പാടങ്ങള്‍ അദാനി സ്ഥാപിക്കുമെന്ന് ബോര്‍ഡ് ഓഫ് ഇന്‍വെസ്‌റ്‌മെന്റ് അറിയിച്ചു. കാറ്റാടിപ്പാടങ്ങള്‍ക്കായി 442 മില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ശ്രീലങ്കയിലേത്.
2025ഓടെ ഇവിടെ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. 700 മില്യണ്‍ ഡോളറിന്റെ കൊളംബോ തുറമുഖ പദ്ധതിയും അദാനിക്കാണ് ശ്രീലങ്ക നല്‍കിയത്. അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സംബന്ധിച്ച് അന്തിമ രൂപമുണ്ടാക്കിയെന്ന് ശ്രീലങ്കന്‍ ഊര്‍ജ്ജമന്ത്രി വ്യക്തമാക്കി. 2024 ഡിസംബറോടെ ഊര്‍ജപദ്ധതി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്ക വ്യക്തമാക്കി