Sunday, February 2, 2025

HomeBusinessകൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി തുടങ്ങി മൈക്രോസോഫ്റ്റ്

കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി തുടങ്ങി മൈക്രോസോഫ്റ്റ്

spot_img
spot_img

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി തുടങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. കമ്പനിയുടെ മാനദണ്ഡപ്രകാരമുള്ള മിനിമം പ്രകടനം കാഴ്ചവെയ്ക്കാത്തവരെ കൂട്ടത്തോടെ പിരിച്ചിവിട്ടുതുടങ്ങി. പുതിയ നീക്കം മൂലം അടുത്തുതന്നെ കൂടുതലാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോകുന്ന സമയത്ത് നല്‍കുന്ന മറ്റു ആനുകൂല്യങ്ങളുണ്ടാവില്ലെന്നാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ വിവിധ വിഭാഗങ്ങളിലെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടി. പിരിച്ചുവിടപ്പെട്ടവര്‍ ഭാവിയില്‍ വീണ്ടും മൈക്രോസോഫ്റ്റില്‍ത്തന്നെ ജോലിക്ക് അപേക്ഷിച്ചാല്‍ മുന്‍പ്രകടനങ്ങള്‍ വിലയിരുത്തിയാകും നിയമനം. ജോലിയില്‍ മിനിമം പ്രകടനനിലവാരവും പ്രതീക്ഷകളും നിറവേറ്റാത്തതിനാല്‍ കമ്പനിയില്‍നിന്ന് വിട്ടയക്കുകയാണെന്നാണ് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഈ കത്ത്കിട്ടിയവരെയെല്ലാം അടിയന്തരമായി ജോലിയില്‍ നിന്ന് നീക്കിയിരിക്കുകയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

കത്ത് കൈയില്‍ ലഭിച്ചവര്‍ക്ക് ഏതുനിമിഷവും മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകള്‍, അക്കൗണ്ട്സ്, കെട്ടിടങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം അസാധ്യമാവും. പിരിച്ചുവിടപ്പെട്ടവരോട് പിരിഞ്ഞുപോകുന്നതിനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് കമ്പനി പരസ്യമായി പറഞ്ഞുകഴിഞ്ഞു. ജീവനക്കാരോട് കമ്പനി കാര്‍ഡുകള്‍, മൈക്രോസോഫ്റ്റ് ഹാര്‍ഡ്വെയറോ സോഫ്റ്റ്വെയറോ ഉള്‍പ്പെടെ അവരുടെ കൈവശമുള്ള കമ്പനിയുടെ എല്ലാ സ്വത്തുവകകളും തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments