അബുദാബി : ലുലു ഗ്രൂപ്പില്‍ ഒട്ടേറെ ജോലി സാധ്യതകള്‍. യുഎഇയിലും സൗദിയിലും ഉടന്‍ ആരംഭിക്കുന്ന പുതിയ റീട്ടെയില്‍ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ പ്രദേശങ്ങള്‍ കണ്ടെത്തി ഹൈപ്പര്‍മാര്‍ക്കറ്റും എക്‌സ്പ്രസ് സ്റ്റോറും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ എം.എ. യൂസഫലി പറഞ്ഞു.
ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതിന് കാരണം വിദേശ തൊഴിലാളികളുടെ വന്‍തോതിലുള്ള വരവാണ്. നഗരങ്ങളിലെ ഡൗണ്‍ ടൗണുകളിലും സെന്‍ട്രല്‍ ഡിസ്ട്രിക്ടുകളിലും ഉയര്‍ന്ന വാടക ഉള്ളതിനാല്‍ അതും ട്രാഫിക്കും മറികടക്കാന്‍ പലരും താമസത്തിന് പ്രാന്തപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്.
യുഎഇയിലെ ജനസംഖ്യാ വര്‍ധനയോടെ ഗ്രൂപ്പിന് ഇവിടെ വളരാനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ലുലു റീട്ടെയില്‍ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. ഞങ്ങള്‍ ഒട്ടേറെ ഡെവലപര്‍മാരുമായി ചര്‍ച്ചയിലാണ്. അവര്‍ ഞങ്ങള്‍ക്ക് അവസരം നല്‍കുകയും യുഎഇയില്‍ എല്ലായിടത്തും ലുലു ലഭിക്കാന്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നു. യുഎഇയില്‍ ലുലുവിന് 30 പദ്ധതികള്‍ ചര്‍ച്ചയിലുണ്ട്. എന്നാല്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.