Sunday, September 8, 2024

HomeBusinessപേളി മാണി.. സെബിന്‍..; പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ്

പേളി മാണി.. സെബിന്‍..; പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ്

spot_img
spot_img

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബ് വ്ളോഗര്‍മാരുടെ വീടുകളില്‍ ആദായാനനികുതി വകുപ്പിന്റെ റെയ്ഡ്. ചില വ്ളോഗര്‍മാരുടെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.

നടിയും അവതാരകയുമായ പേളി മാണി അടക്കമുള്ള പത്തോളം പേരുടെ വീട്ടിലാണ് പരിശോധന. സെബിന്‍, സജു മുഹമ്മദ് തുടങ്ങിയവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി.

വ്യാഴാഴ്ച രാവിലെയോടെയാണ് പരിശോധന തുടങ്ങിയത്. പല യുട്യൂബ് വ്ളോഗര്‍മാര്‍ക്കും രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ നികുതി അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഒരു കോടിക്ക് മുകളില്‍ പ്രതിവര്‍ഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളത്.

വ്ളോഗര്‍മാരുടെ സാമ്ബത്തിക ഇടപാടുകളുടെ രേഖകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വ്ളോഗര്‍മാരെ കേന്ദ്രീകരിച്ചുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ഇവര്‍ക്കെതിരെ ലഭിച്ചതായും സൂചനയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments