Sunday, September 8, 2024

HomeBusinessസാമ്ബത്തിക പ്രതിസന്ധി: അധിക ഫണ്ട് തേടി ഗോ ഫസ്റ്റ് എയര്‍ലൈന്‍

സാമ്ബത്തിക പ്രതിസന്ധി: അധിക ഫണ്ട് തേടി ഗോ ഫസ്റ്റ് എയര്‍ലൈന്‍

spot_img
spot_img

ന്യൂഡല്‍ഹി: ബുധനാഴ്ച നടന്ന ലെൻഡേഴ്സ് മീറ്റിംഗില്‍ അധിക ഫണ്ട് ആവശ്യപ്പെട്ട് ഇന്ത്യൻ എയര്‍ലൈൻ ഗോ ഫസ്റ്റ്. 400 കോടി മുതല്‍ 600 കോടി വരെ ഇന്ത്യൻ രൂപ (122 മില്യണ്‍ ഡോളര്‍) അധിക ഫണ്ടായി എയര്‍ലൈൻ ആവശ്യപ്പെടുന്നതായി ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു.

വായ്പ നല്‍കുന്നവര്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ നിര്‍ദ്ദേശം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബുധനാഴ്ച വൈകുന്നേരം വൃത്തങ്ങള്‍ അറിയിച്ചു. പാപ്പരത്വ പരിരക്ഷയിലുള്ള ഗോ ഫസ്റ്റ്, ജൂലൈയില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാനും പ്രതിദിനം 78 ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജൂണ്‍ 25 വരെയുള്ള എല്ലാ വിമാന സര്‍വിസുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments