Sunday, September 8, 2024

HomeBusinessഗോ ഫസ്റ്റ് വിമാനങ്ങള്‍ ജൂണ്‍ 28 വരെ റദ്ദാക്കി

ഗോ ഫസ്റ്റ് വിമാനങ്ങള്‍ ജൂണ്‍ 28 വരെ റദ്ദാക്കി

spot_img
spot_img

സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫ്ലൈറ്റ് റദ്ദാക്കല്‍ വീണ്ടും ദീര്‍ഘിപ്പിച്ച്‌ ഗോ ഫസ്റ്റ്. ജൂണ്‍ 28 വരെയുള്ള മുഴുവൻ സര്‍വീസുകളും റദ്ദാക്കിയതായി എയര്‍ലൈൻ അറിയിച്ചു.

യാത്രാ തടസം നേരിട്ട മുഴുവൻ യാത്രക്കാരോടും എയര്‍ലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവൻ പണവും മടക്കി നല്‍കുന്നതാണ്. നേരത്തെ ജൂണ്‍ 24 വരെയുള്ള മുഴുവൻ സര്‍വീസുകളും റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീയതി വീണ്ടും ദീര്‍ഘിപ്പിച്ചത്.

പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി പുനരുജ്ജീവനത്തിന് കമ്ബനി ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്ന പക്ഷം ടിക്കറ്റ് ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഈ മാസം അവസാനത്തോടെ പ്രതിദിന ഫ്ലൈറ്റുകളുടെ 94 ശതമാനവും പുനസ്ഥാപിക്കാനാണ് കമ്ബനിയുടെ നീക്കം. മെയ് ആദ്യവാരം മുതലാണ് സര്‍വീസുകള്‍ റദ്ദ് ചെയ്യാൻ ആരംഭിച്ചത്. തുടര്‍ന്ന് സ്വമേധയാ പാപ്പരാത്ത നടപടികള്‍ ഫയല്‍ ചെയ്യുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments