Tuesday, June 25, 2024

HomeBusinessഅശോക് എലുസാമി;അദ്ദേഹമില്ലായിരുന്നുവെങ്കിൽ ടെ‍‍സ‍്‍ല വെറുമൊരു കാർ കമ്പനി മാത്രമാകുമായിരുന്നുവെന്ന് ഇലോൺ മസ്ക്

അശോക് എലുസാമി;അദ്ദേഹമില്ലായിരുന്നുവെങ്കിൽ ടെ‍‍സ‍്‍ല വെറുമൊരു കാർ കമ്പനി മാത്രമാകുമായിരുന്നുവെന്ന് ഇലോൺ മസ്ക്

spot_img
spot_img

ലോകത്തിലെ പ്രമുഖ ഇലക്ട്രിക് കമ്പനിയായ ടെ‍‍സ‍്‍ലയുടെ അത്ഭുതകരമായ വളർച്ചയ്ക്ക് പിന്നിൽ ഒരു ഇന്ത്യക്കാരനാണെന്ന് തുറന്നുസമ്മതിച്ച് സിഇഒ ഇലോൺ മസ്ക്. ഇലക്ട്രിക് ഓട്ടോ കമ്പനിയുടെ എഐ/ഓട്ടോ പൈലറ്റ് സോഫ്റ്റ്വെയർ പുറത്തിറക്കവേയാണ് മസ്ക് അശോക് എല്ലുസ്വാമിയെന്ന തൻെറ പ്രിയപ്പെട്ട എഞ്ചിനീയറെ പുകഴ്ത്തിയത്. ടെ‍‍സ‍്‍ലയുടെ എഐ/ഓട്ടോ പൈലറ്റ് ടീമിൽ ചേർന്ന ആദ്യത്തെയാൾ അശോക് ആയിരുന്നുവെന്നും അദ്ദേഹമാണ് ഇപ്പോൾ ആ ടീമിനെ തന്നെ നയിക്കുന്നതെന്നും മസ്ക് പറഞ്ഞു.

“സെൽഫ് ഡ്രൈവിങ് കാറുകളുടെ സാങ്കേതികവിദ്യക്ക് പിന്നിൽ പ്രവർത്തിച്ചത് അശോകാണ്. അദ്ദേഹത്തോട് ഞാൻ നന്ദി പറയുകയാണ്. അശോക് ഇല്ലായിരുന്നുവെങ്കിൽ ടെ‍‍സ‍്‍ല ഒരു സാധാരണ കാർ കമ്പനിയായി മാത്രം ഒതുങ്ങിപ്പോയേനെ,” മസ്ക് എക്സിൽ പോസ്റ്റ് ചെയ്തു.

ടെ‍‍സ‍്‍ലയുടെ കുതിപ്പിനെക്കുറിച്ചും അതിൽ ഇലോൺ മസ്കിൻെറ സംഭാവനയെക്കുറിച്ചും വിശദീകരിച്ച് കൊണ്ട് അശോക് എല്ലുസ്വാമി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറ്റൊരു ലേഖനത്തിൽ അശോക് മസ്കിനെ വാനോളം പുകഴ്ത്തുന്നുണ്ട്. “മസ്കിൻെറ ദീർഘവീക്ഷണവും ഇച്ഛാശക്തിയും ഇല്ലായിരുന്നുവെങ്കിൽ ടെ‍‍സ‍്‍ല ഒരു സാധാരണ സ്ഥാപനമായി മാറിപ്പോയേനെ,” അശോക് എഴുതി.

റോബോട്ടിക്സ് എഞ്ചിനീയറായ അശോക് എല്ലുസ്വാമി ചെന്നൈയിലെ ഗിണ്ടിയിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നാണ് ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ് ബിരുദം നേടിയത്. “ലോകത്ത് ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ഇലോൺ മസ്ക് എന്നെയും ടീമിനെയും എപ്പോഴും പ്രചോദിപ്പിക്കുമായിരുന്നു. അതിനിലാണ് ഇപ്പോൾ മഹത്തായ നേട്ടങ്ങളിലേക്ക് കമ്പനി എത്തിയത്,” അശോക് പറഞ്ഞു.

കാർണീജിയ മെല്ലോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് റോബോട്ടിക് സിസ്റ്റംസ് ഡെവലപ്മെൻറിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുള്ളയാളാണ് അശോക്. “മസ്കിൻെറ ചില ലക്ഷ്യങ്ങൾ നടക്കുമോയെന്ന് ആർക്കും സംശയം തോന്നുമായിരുന്നു. എന്നാൽ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് അദ്ദേഹം ആശയങ്ങൾ അവതരിപ്പിച്ചത്. അതിനായി എഞ്ചിനീയറിങ് ടീമിനെ പ്രചോദിപ്പിക്കുകയും ചെയ്തു. അതിനാലാണ് 2015ൽ ഞങ്ങൾക്ക് എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ആദ്യ ഓട്ടോപൈലറ്റ് സിസ്റ്റം യാഥാർഥ്യമാക്കാൻ സാധിച്ചത്,” അശോക് ചൂണ്ടിക്കാട്ടി.

“എഐ സാങ്കേതികവിദ്യയിൽ ടെ‍‍സ‍്‍ല ഈ കുതിപ്പ് നടത്തുന്നതിന് കാരണക്കാരൻ ഇലോൺ മസ്കാണ്. സാങ്കേതിക കാര്യങ്ങളിലുള്ള അദ്ദേഹത്തിൻെറ ധാരണയും അടിയുറച്ച അർപ്പണബോധവും നിരന്തരമായ കഠിനാധ്വാനവുമാണ് എഐയുടെ കാര്യത്തിൽ ലോകത്തിലെ ഒന്നാം നമ്പർ കമ്പനിയായി ടെ‍‍സ‍്‍ലയെ വളർത്തിയത്. സാങ്കേതിക കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം മറ്റാരേക്കാളും മുന്നിലായിരുന്നു. അദ്ദേഹത്തിൻെറ നേതൃത്വവും ധാരണയും കൊണ്ടാണ് ഇതൊരു വ്യത്യസ്ത കമ്പനിയായി മാറിയത്,” അശോക് കൂട്ടിച്ചേർത്തു. അശോകിൻെറ ലേഖനം ഇലോൺ മസ്കും എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി അശോക് ടെ‍‍സ‍്‍ലയുടെ ഭാഗമാണ്. അതിന് മുമ്പ് വാബ്കോ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് എന്ന കമ്പനിയിൽ രണ്ട് വർഷം സോഫ്റ്റ്വെയർ എഞ്ചീനീയറായി ജോലി ചെയ്തു. വോക‍്‍സ‍്‍വാഗൻ ഇലക്ട്രോണിക് റിസർച്ച് ലാബിൽ റിസർച്ച് ഇൻേറണിയായും ജോലി ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ് അശോക് ഇപ്പോൾ താമസം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments