Sunday, September 8, 2024

HomeBusinessഅനില്‍ അംബാനിയെ ഇ.ഡി മണിക്കൂറുകളായി ചോദ്യം ചെയ്യുന്നു

അനില്‍ അംബാനിയെ ഇ.ഡി മണിക്കൂറുകളായി ചോദ്യം ചെയ്യുന്നു

spot_img
spot_img

ഫെമ നിയമ ലംഘനം നടത്തിയതിന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഇഡി ഓഫീസിലാണ് അനിലിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. അദേഹത്തിന്റെ തിരിച്ച് വരവ് കാത്ത് കമ്പനി എക്‌സിക്യൂട്ടീവുകള്‍ ഇഡി ഓഫീസിന് മുന്നില്‍ കാത്തുനില്‍ക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

യെസ് ബാങ്ക് ലോണ്‍ കിക്ക്ബാക്ക് കേസില്‍ ബാങ്കിന്റെ സഹസ്ഥാപകന്‍ റാണാ കപൂറിനെ അറസ്റ്റ് ചെയ്ത കേസില്‍ 2020 ല്‍ അംബാനി നേരത്തെ ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നു. അംബാനിയെ ചോദ്യം ചെയ്യുന്നത് ഏതു കേസിലാണെന്ന് ഇഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments