Sunday, September 8, 2024

HomeBusinessറെയ്ഡ് വിവരമറിഞ്ഞ് ബൈജു രവീന്ദ്രന്‍ പൊട്ടിക്കരഞ്ഞു

റെയ്ഡ് വിവരമറിഞ്ഞ് ബൈജു രവീന്ദ്രന്‍ പൊട്ടിക്കരഞ്ഞു

spot_img
spot_img

ബംഗളൂരു: കന്പനിയില്‍ റെയ്ഡ് നടന്നതിനെത്തുടര്‍ന്ന് എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്‍റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായി വെളിപ്പെടുത്തല്‍.ഏപ്രിലിലായിരുന്നു സംഭവം. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പിന്‍റെ ബംഗളൂരുവിലെ ഓഫീസില്‍ ഏപ്രിലില്‍ റെയ്ഡ് നടന്നിരുന്നു.

പരിശോധന നടക്കുന്പോള്‍ സ്റ്റാര്‍ട്ടപ്പിന്‍റെ ചീഫ് എക്സിക്യൂട്ടീവ്കൂടിയായ ബൈജു രവീന്ദ്രൻ ദുബായിലായിരുന്നു. കന്പനിയില്‍ 100 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു പരിശോധന. ഇതോടെ കന്പനിയെ പ്രതിരോധിച്ചു നിക്ഷേപകരുമായി സംസാരിക്കുന്നതിനിടെ ബൈജൂ രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍, സാന്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ബൈജൂസ് നേരിടുന്നുണ്ട്. കന്പനിയെടുത്ത വായ്പകളുടെ പലിശ തിരിച്ചടവ് മുടങ്ങി. 50 കോടി രൂപയെങ്കിലും ബൈജൂസ് മറച്ചുവച്ചതായി നിക്ഷേപകര്‍ ആരോപിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments