Monday, July 8, 2024

HomeBusinessഅഞ്ചു വർഷത്തിൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 80 കോടി കടക്കുമെന്ന് റിപ്പോർട്ട്

അഞ്ചു വർഷത്തിൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 80 കോടി കടക്കുമെന്ന് റിപ്പോർട്ട്

spot_img
spot_img

2029 ന്റെ അവസാനത്തോടെ ഇന്ത്യയിലെ 5ജി മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 84 കോടിയാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ആകെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ 65 ശതമാനമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ എറിക്‌സൺ മൊബിലിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരമാണ് പുതിയ കണക്കുകൾ. കമ്പനി ബുധനാഴ്ച പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് 2029 ഓടെ ഇന്ത്യയിലെ ആകെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 130 കോടിയായി വർധിക്കും.

കൂടാതെ 2029ന്റെ അവസാനത്തോടെ ആഗോള തലത്തിൽ 5ജി ഉപയോക്താക്കളുടെ എണ്ണം 560 കോടിയിൽ എത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ വലിയ തോതിൽ മിഡ്-ബാൻഡ് സേവനങ്ങൾ അവതരിപ്പിച്ചതിനാൽ 2023 അവസാനത്തോടെ ആകെ ജനസംഖ്യയുടെ 90 ശതമാനം പേരിലേക്ക് സേവനങ്ങൾ എത്തിക്കാൻ സാധിച്ചതായും 2023 ന്റെ അവസാനത്തോടെ 5ജി ഉപഭോക്താക്കളുടെ എണ്ണം 12 കോടിയ്ക്ക് അടുത്ത് എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും ഒപ്പം ഫിക്‌സഡ് വയർലെസ് ആക്‌സസുമാണ് കൂടുതൽ സേവന ദാതാക്കളെ 5ജിയിലേക്ക് അടുപ്പിക്കുന്നതെന്ന് എറിക്‌സണിലെ എക്‌സിക്യൂട്ടീവ് വിപിയും നെറ്റ്‌വർക്ക് മേധാവിയുമായ ഫ്രെഡ്രിക് ജെജ്‌ഡ്‌ലിംഗ് പറഞ്ഞു. ടെലികോം സേവനങ്ങൾക്കായുള്ള 96,238.45 കോടി രൂപയുടെ 5ജി സ്‌പെക്‌ട്രത്തിൻ്റെ ലേലം സർക്കാർ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ ബാൻഡുകളിലായി 10,522.35 മെഗാഹെർട്‌സാണ് ആകെ ലേലം ചെയ്യപ്പെടുന്നത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ ഇൻഫോകോം എന്നിവരുടെ പങ്കാളിത്തത്തിലാണ് ലേലം നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments