Saturday, September 7, 2024

HomeBusinessഇന്ത്യന്‍ ചെമ്മീന് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം

ഇന്ത്യന്‍ ചെമ്മീന് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം

spot_img
spot_img

മട്ടാഞ്ചേരി: ഇന്ത്യന്‍ ചെമ്മീന് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ മത്സ്യ ബന്ധന മേഖലയില്‍ വന്‍ പ്രതിഷേധം. കടലാമകളെ സംരക്ഷിക്കാന്‍ നടപടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. ഇതോടെ ചെമ്മീന് വില ഇടിഞ്ഞിരിക്കയാണ്.

വലിയ നാരന്‍ ചെമ്മീന്‍ മുതല്‍ ചെറിയ തെള്ളിക്ക് വരെ വില കുറഞ്ഞുവരികയാണ്. ജപ്പാനും നിരോധത്തിനുള്ള നീക്കത്തിലാണെന്നാണ് അറിയുന്നത്. ഇതിന് പ്രതിവിധിയെന്നോണം കടലാമ സംരക്ഷണത്തിനായി ടി.ഇ.ഡി ഉപകരണം മത്സ്യ ബന്ധനവലകളില്‍ ഘടിപ്പിക്കണമെന്നാണ് കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ശസ്ത്രജ്ഞര്‍ നല്‍കുന്ന നിര്‍ദേശം. ഇത് ഘടിപ്പിക്കുന്ന വലയില്‍ കുടുങ്ങിയാല്‍ കടലാമകള്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയും. അമേരിക്കയിലുള്ള വിദഗ്ധരും ഈ ഉപകരണം വലയില്‍ ഘടിപ്പിക്കുന്നത് ഫലപ്രദമെന്ന് വിലയിരുത്തിയിട്ടുണ്ട്.

എന്നാല്‍, ഉപകരണത്തിന്റെ വില മത്സ്യ ബന്ധന ബോട്ട് ഉടമകള്‍ക്ക് താങ്ങാനാവുന്നതല്ല. ഒരു വലയില്‍ ഈ ഉപകരണം ഘടിപ്പിക്കാന്‍ 25,000 രൂപയോളം വേണ്ടി വരും. ഒരു ബോട്ടില്‍ 10-15 വലകള്‍ ഉണ്ടാകും. ഇവയിലെല്ലാം ഉപകരണം പിടിപ്പിക്കാന്‍ വലിയ സംഖ്യ വേണ്ടിവരും. അത് തങ്ങള്‍ക്ക് താങ്ങാനാവുന്നില്ലെന്ന് ബോട്ടുടമകള്‍ പറയുന്നത്. ഉപകരണം ഘടിപ്പിച്ചാല്‍ വലയില്‍ കുടുങ്ങുന്ന കാല്‍ ശതമാനം മത്സ്യങ്ങളും അതുവഴി പുറത്തേക്ക് ചാടുമെന്നും ഇത് പൊതുവെ മത്സ്യലഭ്യത കുറഞ്ഞ അവസ്ഥയില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നിരോധനം പിന്‍വലിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യമേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments