Saturday, September 7, 2024

HomeBusinessജീവനക്കാരുടെ 'പുഞ്ചിരി' എങ്ങനെയെന്ന് വിലയിരുത്താന്‍ എഐയെ കൂട്ടുപിടിച്ച് ജപ്പാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല

ജീവനക്കാരുടെ ‘പുഞ്ചിരി’ എങ്ങനെയെന്ന് വിലയിരുത്താന്‍ എഐയെ കൂട്ടുപിടിച്ച് ജപ്പാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല

spot_img
spot_img

ജീവനക്കാരുടെ ‘പുഞ്ചിരി’ എങ്ങനെയെന്ന് വിലയിരുത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജപ്പാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലായ AEON. ജീവനക്കാരുടെ വിലയിരുത്തലിനായി എഐ സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനി കൂടിയാണിത്. ജൂലൈ 1ന് ആരംഭിച്ച ഈ സംവിധാനം AEON-ന്റെ രാജ്യത്തുടനീലമുള്ള 240 സ്‌റ്റോറുകളിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

‘മിസ്റ്റര്‍ സ്‌മൈല്‍’ എന്ന എഐ സംവിധാനം ജപ്പാനിലെ ടെക്‌നോളജി കമ്പനിയായ ഇന്‍സ്റ്റവിആര്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. മുഖത്തെ ചലനങ്ങള്‍, ശബ്ദത്തിന്റെ ഉച്ചത, അഭിസംബോധന ചെയ്യുമ്പോഴുള്ള ശബ്ദത്തിലെ വ്യത്യാസം, തുടങ്ങി 450 ഓളം ഘടകങ്ങള്‍ ഈ സംവിധാനത്തില്‍ വിലയിരുത്തപ്പെടും.

സൂപ്പര്‍ മാര്‍ക്കറ്റിന്റെ എട്ട് സ്റ്റോറുകളിലെ ഏകദേശം 3400 ജീവനക്കാരില്‍ ഈ സംവിധാനം പരീക്ഷിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഇവരുടെ സേവന മനോഭാവത്തില്‍ 1.6 മടങ്ങ് പുരോഗതിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ജീവനക്കാരുടെ നിലവാരം ഉയര്‍ത്തി മികച്ച ഉപഭോക്തൃ സേവനം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ മിസ്റ്റര്‍ സ്‌മൈലിന്റെ ആഗമനത്തിന് പിന്നാലെ ജോലി സ്ഥലത്ത് ജീവനക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളെയും അഭിസംബോധന ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു. പ്രത്യേകിച്ചും ചില ഉപഭോക്താക്കളില്‍ നിന്ന് ജീവനക്കാര്‍ നേരിടുന്ന ചൂഷണം ചര്‍ച്ച ചെയ്യപ്പെടണമെന്ന ആവശ്യമുയരുകയാണ്.

അംഗീകരിക്കപ്പെട്ട രീതിയില്‍ ജീവനക്കാര്‍ പുഞ്ചിരിച്ചുകൊണ്ടിരിക്കണമെന്ന് പറയുന്നത് ഒരു തരത്തില്‍ വിവേചനമാണെന്ന് വിമര്‍ശകര്‍ പറയുന്നു. പുഞ്ചിരി വ്യക്തികളുടെ മനസ്സില്‍ നിന്ന് വരേണ്ടതാണെന്നും അതിനെ ഒരു ഉല്‍പ്പന്നമായി കാണരുതെന്നും ചിലര്‍ വിമര്‍ശിച്ചു.

കസ്റ്റമറിനെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യണമെന്ന മക്‌ഡൊണാള്‍സിന്റെ ജപ്പാന്‍ ശൃംഖലയിലെ വ്യാപാര തന്ത്രത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയാണിതെന്നും ചിലര്‍ ആരോപിച്ചു. ഈ രീതിയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുച്ഛമായ ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ മേല്‍ അധികഭാരം ചുമത്തുന്നുവെന്ന് നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments