ന്യൂഡല്‍ഹി: ഗൗതം അദാനി ലോക കോടീശ്വര പട്ടികയില്‍ മൂന്നാമത്. ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാമത് എത്തുന്നത് ഇതാദ്യമായാണ്.
ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം.
പട്ടികയില്‍ മുകേഷ് അംബാനി പതിനൊന്നാമതാണ്. 10,97,310 കോടി രൂപ(137.40 ബില്യണ്‍ ഡോളര്‍)യാണ് അദാനിയുടെ ആസ്തി.
ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍മാത്രമാണ് ഇനി അദാനിക്കുമുന്നിലുള്ളത്.
കഴിഞ്ഞമാസമാണ് ബില്‍ ഗേറ്റ്സിനെ ഗൗതം അദാനി മറികടന്ന് നാലാമതെത്തിയത്. ഈ വര്‍ഷം മാത്രം അദാനിയുടെ സമ്ബത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്ബന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ അദാനി മറികടന്നിരുന്നു.