Sunday, September 8, 2024

HomeBusinessഅദാനിക്കെതിരായ അന്വേഷണം: 15 ദിവസം കൂടി നല്‍കണമെന്ന് സെബി

അദാനിക്കെതിരായ അന്വേഷണം: 15 ദിവസം കൂടി നല്‍കണമെന്ന് സെബി

spot_img
spot_img

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പുറത്ത് വന്ന ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇനിയും സമയം വേണെന്ന് സുപ്രീം കോടതി മുൻപാകെ സെബി.15 ദിവസം കൂടി നീട്ടി നല്‍കണമെന്ന് സെബി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. അദാനി പോര്‍ട്ട്സിന്‍റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്നും ഡെലോയിറ്റ് പിന്മാറിയത് കമ്ബനിയുടെ ഓഹരികളെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇന്ന് ആദ്യഘട്ടവ്യാപാരത്തില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഓഹരികളുടെ മൂല്യം താഴേയ്ക്ക് പോയി. ഡെലോയിറ്റ് പിന്മാറിയതിന് പിന്നാലെ കമ്ബനിയുടെ സാമ്ബത്തിക മാനേജ്മെന്‍റില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. നിക്ഷേപകര്‍ക്കിടയില്‍ ഇത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഓഗസ്റ്റ് 29നാണ് സുപ്രീം കോടതി ഇനി കേസ് പരിഗണിക്കുക.

ഈ വര്‍ഷം ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. കമ്ബനിയുടെ ഓഹരി വില കൃത്രിമമായി വര്‍ധിപ്പിച്ചു എന്നടക്കം ഗ്രൂപ്പിന്‍റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒട്ടേറെ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments