Sunday, September 8, 2024

HomeBusinessവായ്പാ തിരിച്ചടവ് മുടങ്ങുമ്ബോള്‍ പിഴപ്പലിശ ചുമത്താന്‍ പാടില്ല; നിര്‍ദ്ദേശവുമായി ആര്‍ബിഐ

വായ്പാ തിരിച്ചടവ് മുടങ്ങുമ്ബോള്‍ പിഴപ്പലിശ ചുമത്താന്‍ പാടില്ല; നിര്‍ദ്ദേശവുമായി ആര്‍ബിഐ

spot_img
spot_img

മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിക്കുകയോ വായ്പാ തിരിച്ചടവ് മുടക്കുകയോ ചെയ്താല്‍ ഇതിന്റെ പേരില്‍ വായ്പ എടുത്തവരില്‍ നിന്നും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന ഉത്തരവുമായി റിസര്‍വ്ബാങ്ക്.

ഇതിന് പകരം അച്ചടക്ക നടപടി എന്ന നിലയില്‍ ന്യായമായ തോതില്‍ പിഴ ചുമത്താൻ മാത്രമാകും ഇനിമുതല്‍ സാധിക്കുക.

നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേര്‍ത്തുകൊണ്ടുള്ള പിഴപ്പലിശ രീതി ഇനി അനുവദനീയമല്ല. ഇത്തരത്തില്‍ പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് യാതൊരു തരത്തിലുള്ള പലിശയും ഈടാക്കാൻ പാടില്ല എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് വായ്പയുടെ പലിശ കണക്കാക്കുന്നതിനുള്ള സാധാരണ നടപടിയെ ബാധിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.പുതിയ നിബന്ധന 2024 ജനുവരി മുതലാകും പ്രാബല്യത്തില്‍ വരിക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments