Sunday, September 8, 2024

HomeBusinessബൈജൂസിൽ വീണ്ടും പ്രതിസന്ധി; മൂന്ന് പേർ കൂടി രാജിവെച്ചു

ബൈജൂസിൽ വീണ്ടും പ്രതിസന്ധി; മൂന്ന് പേർ കൂടി രാജിവെച്ചു

spot_img
spot_img

എഡ്യുടെക് കമ്പനി- ബൈജൂസിൽ പ്രതിസന്ധി തുടരുന്നു. ബൈജൂസിലെ ഉന്നത വിഭാഗങ്ങളിൽ നിന്നും മൂന്നു പേർ രാജിവെച്ചതായാണ് റിപ്പോർട്ടുകൾ. ബൈജൂസിന്റെ ചീഫ് ബിസിനസ് ഓഫീസർ പ്രത്യുഷ അഗർവാൾ, സീനിയർ എക്സിക്യൂട്ടീവുകളായ മുകുത് ദീപക്, ഹിമാൻഷു ബജാജ് എന്നിങ്ങനെ മൂന്ന് പേർ സ്ഥാനമൊഴിഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായുള്ള പ്രസ്താവനയിൽ ബൈജൂസ് വ്യക്തമാക്കുന്നു. ഇത് കമ്പനിയുടെ പിരിച്ചുവിടലുകളുടെ ഭാഗമല്ലെന്നും, സ്വമേധയാ ഉള്ള രാജികളാണെന്നും ബൈജുസ് വക്താക്കൾ പ്രതികരിച്ചതായും മാധ്യമറിപ്പോർട്ടുകളുണ്ട്.

ലാഭക്ഷമതയും, വളർച്ചാസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പുനഃക്രമീകരണങ്ങൾ നടക്കുന്നതായും ബൈജുസ് വ്യക്തമാക്കുന്നു. കെ-3 4 മുതൽ 10 വരെയുള്ള ക്ലാസ് ലെവൽസ്, 11 മുതൽ 12 വരെയുള്ള ക്ലാസ് ലെവൽസ്, ബൈജൂസ് ട്യൂഷൻ സെന്റർ(ബിടിസി) എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ നിന്നും കെ 10, എക്സാം പ്രിപ്പറേഷൻ എന്നീ വിഭാഗങ്ങളായി പുനക്രമീകരിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ ദിവസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments