65,000 രൂപയുടെ ലാപ്‌ടോപ്പ് വാങ്ങാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയുമായി ടാറ്റ പവറിലെ മുന്‍ ജീവനക്കാരന്‍. ജോലി പിരിഞ്ഞുപോയ സമയത്ത് ഓഫീസ് കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് വാങ്ങാനാണ് കമ്പനി തന്നെ നിര്‍ബന്ധിച്ചതെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ യുവാവ് പറഞ്ഞു. ഒരു വര്‍ഷവും രണ്ടുമാസവും മുമ്പാണ് ടാറ്റാ പവറിന് വേണ്ടി താന്‍ ജോലി ചെയ്യാന്‍ തുടങ്ങിയതെന്നും എന്നാല്‍ ജോലിക്ക് പ്രവേശിച്ചപ്പോള്‍ ഇത്തരമൊരു സ്‌കീമുള്ള കാര്യം തന്നെ കമ്പനി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലാപ്‌ടോപ്പ് വാങ്ങേണ്ട പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അഞ്ചോ ആറോ മാസം മുമ്പാണ് കമ്പനി തന്നെ അറിയിച്ചതെന്നും ജീവനക്കാരന്‍ വ്യക്തമാക്കി. തന്റെ പേര് വെളിപ്പെടുത്താതെയാണ് ജീവനക്കാരൻ സാമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്.
‘ഇതിനെതിരേ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം തേടുകയാണ്. ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് ഇത്തരമൊരു പോളിസിയെക്കുറിച്ച് കമ്പനി എന്നെ അറിയിച്ചിരുന്നില്ല. കമ്പനി നല്‍കിയ ലാപ്‌ടോപ് വാങ്ങുന്നത് സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും അഞ്ചോ ആറോ മാസം മുമ്പ് മാത്രമാണ് അവര്‍ അറിയിച്ചത്,’’ ജീവനക്കാരൻ കുറിച്ചു.
കമ്പനി ലാപ്‌ടോപ് വാങ്ങാത്തവര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ടാറ്റാ പവര്‍ വിസമ്മതിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എത്രയും വേഗം ഇതിന് പരിഹാരം കാണാന്‍ തന്നെ സഹായിക്കണമെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ആവശ്യപ്പെട്ടു. ‘‘ലാപ്‌ടോപ്പ് വാങ്ങാന്‍ അവര്‍ എല്ലാ ഭാഗത്തുനിന്നും ജീവനക്കാരെ നിര്‍ബന്ധിക്കുകയാണ്. അത് നിഷേധിക്കുകയാണെങ്കില്‍ അവര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതിനെ മറികടക്കാന്‍ ഏത് തരത്തിലുള്ള നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക എന്നത് സംബന്ധിച്ച് നിങ്ങളുടെ സഹായം ആവശ്യമുണ്ട്,’’ ഉപയോക്താവ് പറഞ്ഞു.
ഈ പോസ്റ്റ് വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലയാത്. കമ്പനിയുടെ ഈ നടപടിക്കെതിരേ എച്ച്ആറിന് ശക്തമായ ഭാഷയില്‍ മെയില്‍ അയക്കാന്‍ അഭിഭാഷകനായ ഒരാള്‍ ആവശ്യപ്പെട്ടു. ഓഫീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ലാപ്‌ടോപ്പ് വാങ്ങാന്‍ കമ്പനിക്ക് ഒരിക്കലും നിങ്ങളെ നിര്‍ബന്ധിക്കാനാവില്ല. ടാറ്റ പോലൊരു സ്ഥാപനത്തില്‍നിന്ന് ഇത്തരത്തിലുള്ളൊരു പെരുമാറ്റം അവശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയില്‍ നിന്ന് ഇതിനോടകം തന്നെ വിട്ടുപോയ തന്റെ മുന്‍ സഹപ്രവര്‍ത്തകരെ ജീവനക്കാരന്‍ ഉടനെ ബന്ധപ്പെടണമെന്നും വിഷയം ഉയര്‍ത്തിക്കാട്ടി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് പങ്കിടാന്‍ അവരോട് ആവശ്യപ്പെടണമെന്നും മറ്റൊരു ഉപയോക്താവ് നിര്‍ദേശിച്ചു. ടാറ്റ പവറിനെ മറ്റൊരു ജീവനക്കാരനും തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവെച്ചു. നാലു വര്‍ഷത്തോളം താന്‍ ടാറ്റ പവറില്‍ ജോലി ചെയ്തിരുന്നുവെന്നും മൂന്ന് മാസം മുമ്പാണ് അവിടുത്തെ ജോലി അവസാനിപ്പിച്ചതെന്നും എന്നാല്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ 5000 രൂപ മാത്രമാണ് തന്നോട് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജോലിക്ക് പ്രവേശിച്ച് ഒരു വര്‍ഷത്തിന് ശേഷം ജോലി രാജിവെച്ചവരോട് 64,000 രൂപ കമ്പനി ഇടാക്കിയെന്നും മറ്റൊരാളോട് 56,000 രൂപ ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒരു ലാപ്‌ടോപ്പിന് ഇത്രയധികം വിലയില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.