Sunday, September 8, 2024

HomeBusiness2000 രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയം നീട്ടി ആര്‍ബിഐ

2000 രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയം നീട്ടി ആര്‍ബിഐ

spot_img
spot_img

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയം നീട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ ഏഴ് വരെയാണ് സമയം നീട്ടിയത്.

അന്തിമ തിയതി കഴിഞ്ഞാല്‍ ആര്‍ബിഐയുടെ ഓഫീസുകളില്‍ നിന്ന് മാത്രമേ ഇവ കൈമാറാന്‍ സാധിക്കൂ. മറ്റ് ബാങ്കുകളിലെല്ലാം ഈ സൗകര്യം ഉണ്ടാവില്ല. സെപ്റ്റംബര്‍ മുപ്പതായിരുന്നു നേരത്തെ പറഞ്ഞിരുന്ന കാലാവധി.

നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് തിയതി നീട്ടാന്‍ ആര്‍ബിഐ തീരുമാനിച്ചത്. മെയ് 19ന് രണ്ടായിരം രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. തുടര്‍ന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സമയവും അറിയിച്ചിരുന്നു. ലീഗല്‍ ടെന്‍ഡറായി ഇവ തുടരുമെന്നും ആര്‍ബിഐ അറിയിച്ചിരുന്നു.രണ്ടായിരം രൂപയുടെ നോട്ട് കൈവശമുള്ളവര്‍ അടുത്തുള്ള ബാങ്കില്‍ പോയി ഒക്ടോബര്‍ ഏഴ് വരെ നോട്ട് കൈമാറാം.

ഒരേസമയം 20000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് കൈമാറാനാവുക. ബാങ്ക് അക്കൗണ്ടില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഡെപ്പോസിറ്റ് ചെയ്യാന്‍ സാധിക്കും. ആര്‍ബിഐയുടെ ഓഫീസുകളിലും എക്‌സ്‌ചേഞ്ച്-ഡെപ്പോസിറ്റ് സൗകര്യങ്ങളുണ്ടായിരിക്കും. കമ്ബനികള്‍ക്കോ വ്യക്തികള്‍ക്കോ ഇന്ത്യ പോസ്റ്റ് വഴി ആര്‍ബിഐ ഓഫീസുകളിലേക്ക് ഈ നോട്ടുകള്‍ അയക്കാം. പകരം നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. രണ്ടായിരം നോട്ടുകളില്‍ 96 ശതമാനവും തിരിച്ചുവന്നതായി ആര്‍ബിഐ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments