ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ബ്ലാക്ക് ഫ്രൈഡേ സെയില്‍ ആരംഭിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെയാണ് വില്‍പ്പന നടക്കുക. ആപ്പിള്‍, സാംസംഗ്, സോണി, നൈക്കി, കാല്‍വിന്‍ ക്ലെയിന്‍, അഡിഡാസ്, ടോമി ഹില്‍ഫിഗര്‍, പാനസോണിക്, ജീന്‍ പോള്‍, ഡാബര്‍, എല്‍ജി, ആല്‍ഡോ, സ്വരോവ്സ്‌കി തുടങ്ങിയ ബ്രാൻഡുകളിൽ വലിയ കിഴിവുണ്ടാകും. വീട്ടുപകരണങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ ഓഫറുകളില്‍ വിറ്റഴിക്കല്‍ മേള നടക്കും.
“ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024 റെക്കോഡ് വിജയമാണ് നേടിയത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ വലിയ താത്പര്യത്തോടെയാണ് അതിനോട് പ്രതികരിച്ചത്. ആഗോളതലത്തില്‍ ആമസോണിന്റെ ജനപ്രിയ ഷോപ്പിംഗ് ഇവന്റായ ബ്ലാക്ക് ഫ്രൈഡേ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്. ഇന്ത്യന്‍ , വിദേശ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് അസാധാരണമായ മൂല്യവും ഷോപ്പിംഗ് അനുഭവും നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ മറ്റൊരു നാഴികക്കല്ലാണ് ഇത്,’’ ആമസോണ്‍ ഇന്ത്യയുടെ കാറ്റഗറി വിഭാഗം വൈസ് പ്രസിഡന്റ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു.
എച്ച്ഡിഎഫ്‌സി, ഇന്‍ഡസ് ഇന്‍ഡ്, ബാങ്ക് ഓഫ് ബറോഡ, എച്ച്എസ്ബിസി ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് ഇഎംഐ എന്നിവയുപയോഗിച്ച് 10 ശതമാനം കിഴിവ് ലഭിക്കും. ബ്ലാക്ക് ഫ്രൈഡേ സെയിലില്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും പരിധിയില്ലാതെ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം ഇതര അംഗങ്ങള്‍ക്ക് മൂന്ന് ശതമാനവും കാഷ്ബാക്ക് ലഭിക്കും. പ്രൈം ഡേ ഉള്‍പ്പെടെയുള്ള പ്രത്യേക ഷോപ്പിംഗ് ഇവന്റുകളിലും പ്രൈം അംഗങ്ങള്‍ക്ക് നേരത്തെ പങ്കെടുക്കാന്‍ കഴിയും.
മൊബൈല്‍, ഇലക്ട്രോണിക്‌സ്, ആക്‌സസറികള്‍ എന്നിവയ്ക്ക് 40 മുതല്‍ 75 ശതമാനംവരെ കിഴിവ് ലഭിക്കും. സാംസംഗ് ഗ്യാലക്‌സി ബഡ്‌സ്, ആമസ്ഫിറ്റ് ആക്ടീവ് 42എംഎം അമോലെഡ് സ്മാര്‍ട്ട് വാച്ച്, ആപ്പിള്‍ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പ്, സാംസംഗ് ഗ്യാലക്‌സി എസ്23 അള്‍ട്ര തുടങ്ങിയ ഉത്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വീട്ടുപകരണങ്ങള്‍ക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കും. പാനസോണിക് 1.5 ടണ്‍ 3 സ്റ്റാര്‍ വൈ-ഫൈ ഇന്‍വെര്‍ട്ടര്‍ സ്മാര്‍ട്ട് സ്പ്ലിറ്റ് എസി, എല്‍ജി 7 കിഗ്രാം ഫുള്ളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍, സാംസങ് 653 എല്‍ കണ്‍വേര്‍ട്ടബിള്‍ 5-ഇന്‍-1 AI- അധിഷ്ഠിത സ്മാര്‍ട്ട് റഫ്രിജറേറ്റര്‍ എന്നിവയ്ക്കും ഓഫറുണ്ട്.
ലഗേജുകള്‍, ഹാന്‍ഡ് ബാഗുകള്‍, ആഡംബര ബ്രാന്‍ഡുകള്‍ എന്നിവയ്ക്ക് 40-70 ശതമാനം കിഴിവ് ഉണ്ടാകുമെന്ന് ആമസോണ്‍ അറിയിച്ചു. ജീന്‍ പോള്‍ ഗൗള്‍ട്ടിയര്‍ ലെ ബ്യൂ പാരഡൈസ് ഗാര്‍ഡന്‍ യൂണിസെക്സ് ലിക്വിഡ് ഈ ഡി പര്‍ഫം 125 എംഎല്‍, ടോമി ഹില്‍ഫിഗര്‍ ജോഷ്വ 21 ലിറ്റര്‍ ബ്ലാക്ക് ലാപ്ടോപ്പ് ബാഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും ഓഫര്‍ ഉണ്ട്.
സോണി പ്ലേസ്റ്റേഷന്‍, ഷവോമി സ്മാര്‍ട്ട് എല്‍ഇഡി ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങളിലും ആമസോണ്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അമേരിക്കന്‍ റീട്ടെയില്‍ വില്‍പ്പന രീതിയായ ബ്ലാക്ക് ഫ്രൈഡേ, ഒരു പ്രധാന ഇ-കൊമേഴ്സ് സെയില്‍സ് ഇവന്റ് എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അതിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.