Sunday, September 8, 2024

HomeBusinessആമസോൺ വന്‍ സാമ്ബത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

ആമസോൺ വന്‍ സാമ്ബത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

spot_img
spot_img

ആമസോണില്‍ വന്‍ സാമ്ബത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധിയെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കമ്ബനിയിലെ 20,000 ജീവനക്കാരെ ഉടനെ പിരിച്ചുവിടുമെന്നാണ് സൂചന.

നേരത്തെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്ന കണക്കിന്റെ ഇരട്ടിയാണിത്. ആമസോണിന്റെ മിക്ക പ്രദേശങ്ങളിലുമുള്ള , വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. വിതരണ കേന്ദ്രത്തിലെ ജീവനക്കാര്‍, ടെക്നോളജി സ്റ്റാഫ്, കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍ എന്നിവരെയാണ് ഇത്തരത്തില്‍ പിരിച്ചുവിടുന്നത്.

വരും മാസങ്ങളില്‍ പിരിച്ചുവിടല്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിരിച്ചുവിടല്‍ എത്ര ജീവനക്കാരെ ബാധിക്കുമെന്ന് പറഞ്ഞിട്ടില്ല. എല്ലാ തലത്തിലും ഉള്ളവരെ ഇത് ബാധിക്കുമെന്നാണ് സൂചന. ജീവനക്കാരുടെ പ്രവര്‍ത്തന മികവ് അടിയന്തരമായി വിലയിരുത്തണമെന്ന് കമ്ബനി മാനേജര്‍മാരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച്‌ ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോണ്‍.കമ്ബനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടല്‍ ആയിരിക്കും ആമസോണില്‍ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments