Wednesday, April 2, 2025

HomeBusinessകേന്ദ്ര ബജറ്റ് 2025: ഫെബ്രുവരി 1 പ്രവര്‍ത്തിദിനമാക്കാനുള്ള സാധ്യത തേടി ബിഎസ്ഇയും എന്‍എസ്ഇയും

കേന്ദ്ര ബജറ്റ് 2025: ഫെബ്രുവരി 1 പ്രവര്‍ത്തിദിനമാക്കാനുള്ള സാധ്യത തേടി ബിഎസ്ഇയും എന്‍എസ്ഇയും

spot_img
spot_img

കേന്ദ്ര ബജറ്റ് നടക്കുന്ന ഫെബ്രുവരി ഒന്ന് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കാനുള്ള സാധ്യത തേടി ബിഎസ്ഇയും (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്‍എസ്ഇയും (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്). ഇത് സംബന്ധിച്ച് ഇരു സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

സുഗമമായ പ്രവർത്തനങ്ങൾക്കായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഫെബ്രുവരി ഒന്നിന് ഓഹരി വിപണി തുറന്നുപ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തേടുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സിഎന്‍ബിസി-ടിവി 18നോട് പറഞ്ഞു.

കേന്ദ്ര ബജറ്റും ഓഹരി വിപണിയും

ബജറ്റ് പ്രഖ്യാപനം പോലെ വളരെ പ്രധാനപ്പെട്ട ദിനത്തില്‍ നിക്ഷേപകര്‍ക്ക് വ്യാപാരം നടത്താനുള്ള അവസരം നല്‍കാനാണ് എക്‌സ്‌ചേഞ്ചുകള്‍ ലക്ഷ്യമിടുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ച 2020 ഫെബ്രുവരി 1 ശനിയാഴ്ചയും 2015 ഫെബ്രുവരി 28 ശനിയാഴ്ചയും ഓഹരി വിപണികള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

കേന്ദ്ര ബജറ്റ് 2025 തീയതി

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഫെബ്രുവരി 1ന് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാരിന്റെ ആസൂത്രിത ചെലവുകളും വരുമാനവുമാണ് കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments