Sunday, February 23, 2025

HomeCanadaട്രൂഡോയുടെ രാജി ഉടൻ?: അന്തിമ തീരുമാനത്തിനായി കാത്ത് കാനഡ

ട്രൂഡോയുടെ രാജി ഉടൻ?: അന്തിമ തീരുമാനത്തിനായി കാത്ത് കാനഡ

spot_img
spot_img

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉടൻ തന്നെ രാജി വച്ചേക്കുമെന്ന് റിപ്പോർട്ട്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണു. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. 

ലിബറൽ പാർട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ചത്തന്നെ രാജിവച്ചേക്കുമെന്നാണ് വിവരം. എന്നാൽ പതിവുപോലെ തിങ്കളാഴ്ചത്തെ പ്രധാനമന്ത്രിയുടെ പരിപാടികളുടെ ക്രമം പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന നാഷണല്‍ കോക്കസിന് മുന്നോടിയായി രാജിയുണ്ടാകും. പുതിയ നേതാവിനെ ലിബറൽ പാർട്ടി തിരഞ്ഞെടുക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി ട്രൂഡോ തുടരുമോ എന്നും വ്യക്തമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments