Monday, January 20, 2025

HomeCanadaകാനഡയില്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്നു പ്രഖ്യാപിച്ച് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ; ട്രംപിനെതിരേ പോരാടണമെന്ന് ആഹ്വാനം

കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്നു പ്രഖ്യാപിച്ച് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ; ട്രംപിനെതിരേ പോരാടണമെന്ന് ആഹ്വാനം

spot_img
spot_img

ടൊറന്റോ: ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങിയതിനു പിന്നാലെ ആ സ്ഥാനത്തേയക്ക് കനേഡിയന്‍ ധനമന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ് വരുമെന്ന് സൂചന. ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ ഭീഷണിപ്പെടുത്തുന്നതിനാല്‍ പോരാടേണ്ട സമയമാണിതെന്ന് അവര്‍ എക്സില്‍ കുറിച്ചു

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതിനു പിന്നാലെയാണ് ക്രിസ്റ്റിയയുടെ പ്രഖ്യാപനം. ട്രൂഡോ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള സൂചനയും നല്‍കിയിരുന്നു. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.

മുന്‍ പത്രപ്രവര്‍ത്തകയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഹാര്‍വാര്‍ഡിലും ഓക്സ്ഫോര്‍ഡിലുമാണ് പഠനം നടത്തിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഗോളതലത്തില്‍ സഞ്ചരിച്ച പത്രപ്രവര്‍ത്തകയായിരുന്നു അവര്‍. ധനമന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് കാനഡയില്‍ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഉപപ്രധാനമന്ത്രിയായും അന്തര്‍ സര്‍ക്കാര്‍കാര്യ മന്ത്രിയായും അവര്‍ നിയമിക്കപ്പെട്ടു.യു എസ് താരിഫുകളുടെ ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ട്രൂഡോയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കഴിഞ്ഞ മാസം ഫ്രീലാന്‍ഡിന്റെ രാജിയിലേക്ക് നയിച്ചത്.

യു എസ്- കാനഡ വ്യാപാര യുദ്ധത്തെ അഭിമുഖീകരിക്കുന്നതിനാല്‍ ട്രംപുമായുള്ള ഫ്രീലാന്‍ഡിനുള്ള ബന്ധം കാനഡയില്‍ അവരുടെ സ്ഥാനാര്‍ഥിത്വത്തെ എങ്ങനെ സഹായിക്കുമെന്നോ ദോഷകരമായി ബാധിക്കുമെന്നോ ഇപ്പോഴും വ്യക്തമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments