Monday, January 20, 2025

HomeCanadaവരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: രാഷ്‌ട്രീയം ഉപേക്ഷിക്കാൻ ട്രൂഡോ?

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: രാഷ്‌ട്രീയം ഉപേക്ഷിക്കാൻ ട്രൂഡോ?

spot_img
spot_img

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതായി സൂചന. ഈ വർഷം നടക്കുന്ന കാനഡയിലെ പൊതു തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും രാഷ്‌ട്രീയം വിട്ടേക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു.

“എന്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല,” ട്രൂഡോ ഉദ്ധരിച്ച് കാനഡയിലെ ഗ്ലോബൽ ന്യൂസ് അറിയിച്ചു. രാഷ്‌ട്രീയം വിട്ട ശേഷം എന്ത് ചെയ്യുമെന്ന് ചിന്തിക്കാൻ തനിക്ക് സമയമില്ലെന്നും ട്രൂഡോ പറഞ്ഞു.

ഒരു പതിറ്റാണ്ട് മുൻപ് ഊർജ്ജസ്വലനായ യുവ നേതാവായി രംഗത്തെത്തി ഭരണനേതൃത്വം പിടിച്ച ട്രൂഡോയുടെ രാഷ്‌ട്രീയ മേഖലയിലെ അത്യന്തം ദയനീയമായ പര്യവസാനമാണിത്. ട്രൂഡോയുടെ ഭരണകാലത്ത് കുടിയേറ്റം, പണപ്പെരുപ്പം, തൊഴിൽ, പാർപ്പിടം തുടങ്ങിയ നിരവധി വിഷയങ്ങളിൽ രാജ്യം പിറകോട്ട് പോയതായി കാനഡയിലെ ജനങ്ങൾ വിശ്വസിക്കുന്നു.

ട്രൂഡോയുടെ ലിബറൽ പാർട്ടി ഓഫ് കാനഡ പുതിയ നേതാവിനെ നേതാവിനെ തെരഞ്ഞെടുത്ത ശേഷം കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ലിബറൽ പാർട്ടിയുടെ നേതാവായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഏതാനും മാസത്തേക്ക് പാർലമെന്റ് അംഗമായും തുടരും. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനത്തിന് ശേഷം എംപി സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിവാകും.

ട്രൂഡോയുടെ കാലത്ത് അദ്ദേഹത്തിന്റെ ലിബറൽ പാർട്ടിക്കും കാനഡയിൽ ജനപ്രീതി വലിയതോതിൽ ഇടിയുകയായിരുന്നു. അമേരിക്കയുമായും ഇന്ത്യയുമായും കാനഡയുമായുള്ള ബന്ധം ഏറെ വഷളായിരുന്നു. 2025 ഒക്ടോബറിൽ നടക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെക്കാൾ പിയറിപൊയ്ലിവെറും നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി വലിയ ലീഡ് നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments