കാനഡയില്‍ സിഖ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പഞ്ചാബി സ്വദേശിയായ ഗഗന്‍ദീപിനു നേര ആക്രമണം നടത്തിയത്. അക്രമികള്‍ ഗഗന്‍ദീപിന്റെ തലപ്പാവ് വലിച്ചുകീറുകയും മുടിയില്‍ പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്തു.
പലചരക്ക് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്ബോഴായിരുന്നു ഗഗന്‍ സിങിനു നേരെ ആക്രമണം ഉണ്ടായത്. ബസില്‍ യാത്ര ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ 14- ല്‍ പരം യുവാക്കള്‍ അടങ്ങിയ ഒരു സംഘം ഗഗന്റെ തലപ്പാവ് വലിച്ചെറിയുകയും ഇയാളെ ശല്യപ്പെടുത്തുകയും ചെയ്തു. ഈ വിവരം പൊലീസില്‍ അറിയിയ്ക്കുമെന്നു ഗഗന്‍ പറഞ്ഞു.
ബസില്‍ നിന്നും ഇറങ്ങിയ ഗഗനു പിന്നാലെ അക്രമികളും ബസില്‍ നിന്ന് ഇറങ്ങുകയും ബസ് പോയതിനു ശേഷം ഇവര്‍ ഗഗനെ ക്രൂരമായി മര്‍ദിക്കുകയുയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഗഗന്‍ അബോധാവസ്ഥയിലായി. ബോധം പോയെന്നു ഉറപ്പാക്കിയ ശേഷം അക്രമികള്‍ ഇയാളെ മാലിന്യകൂമ്ബാരത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബോധം വന്നതിനു ശേഷം ഗഗന്‍ തന്റെ സുഹൃത്തിനേയും, പൊലീസിനേയും വിളിച്ച് വിവരം അറിയിച്ചു.
കൗണ്‍സിലര്‍ മോഹിനി സിങ് വിവരം അറിഞ്ഞതിനു ശേഷം ഗഗന്‍ദീപിനെ സന്ദര്‍ശിച്ചു. ഗഗന്റെ കണ്ണുകള്‍ വീര്‍ത്ത് അടഞ്ഞിരിക്കുകയാണെന്നും വായ തുറക്കാന്‍ സാധിയ്ക്കുന്നല്ലെന്നും കൗണ്‍സിലര്‍ മോഹിനി സിങ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇവിടെ അനിവാര്യമല്ലെന്നും നഗരത്തില്‍ ആശങ്ക പരത്തുന്ന ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.