ഒട്ടാവ: കാനഡയും ഓസ്ട്രേലിയയും തമ്മിൽ വമ്പൻ പ്രതിരോധ കരാർ. ആര്‍ട്ടിക് റഡാര്‍ ഡിറ്റക്ഷന്‍ സംവിധാനം വികസിപ്പിക്കുന്നതിനായാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പു വെച്ചത്.. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഓസ്‌ട്രേലിയയുമായി ആറു ബില്യന്‍ ഡോളറിന്റെ കരാര്‍ പ്രഖ്യാപിച്ചത്
അമേരിക്ക – കാനഡ ബന്ധത്തിലുളള മാറ്റങ്ങൾക്കിടയിലെ കാനഡയുടെ ഈ നീക്കം ശ്രദ്ധേയമാണ്. . യു എസിന്റെ മുന്‍ഗണനകള്‍ മാറുമ്പോള്‍ കാനഡ പ്രതിരോധത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന മുന്നറിയിപ്പ് കനേഡിയൻ പ്രധാനമന്ത്രി നല്‍കി.
ആര്‍ട്ടിക് സാഹചര്യങ്ങളില്‍ പുതിയ ഡ്രോണ്‍ പരീക്ഷിക്കാന്‍ കനേഡിയൻ നാവികസേന നീക്കങ്ങൾ ആരംഭിച്ചിരുന്നു.. കഴിഞ്ഞ ഫെബ്രുവരിയിൽ ആര്‍ട്ടിക് മേഖലയില്‍ കാനഡ സൈനികാഭ്യാസമായ ഓപ്പറേഷന്‍ നാനൂക്ക് സംഘടിപ്പിച്ചിരുന്നു. അമേരിക്ക, ബ്രിട്ടൺ, ബെല്‍ജിയം, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുമായി ചേർന്നായിരുന്നു ഈ സൈനീകാഭ്യാസം.
കരാർ നടപ്പാക്കുന്നതോടെറഡാര്‍ സംവിധാനത്തിന്റെ ദീര്‍ഘദൂര നിരീക്ഷണവും ട്രാക്കിംഗ് കഴിവുകളുംശക്തമാകുമെന്ന്. കാര്‍ണിയുടെ ഓഫീസ് വ്യക്തമാക്കി.
വടക്കന്‍ മേഖലയില്‍ വര്‍ഷം മുഴുവനും കാനഡയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് ഒട്ടാവ 420 മില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാനും തീരുമാനിച്ചതായുംകാനഡയെ സുരക്ഷിതമാക്കുക എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയാണെന്നും കാര്‍ണി പറഞ്ഞു.
‘