Saturday, March 29, 2025

HomeCanadaകനേഡിയൻ തെരഞ്ഞെടുപ്പിൽ ഏഷ്യൻ രാജ്യങ്ങൾ ഇടപെടുന്നു: ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾക്കെതിരേ  ആരോപണവുമായി കാനഡ

കനേഡിയൻ തെരഞ്ഞെടുപ്പിൽ ഏഷ്യൻ രാജ്യങ്ങൾ ഇടപെടുന്നു: ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾക്കെതിരേ  ആരോപണവുമായി കാനഡ

spot_img
spot_img

ഒട്ടാവ: കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇന്ത്യ ഉൾപ്പെടെയുള്ള  രാജ്യങ്ങൾ ഇടപെടുന്നുവെന്ന ആരോപണവുമായി കാനഡ രംഗത്ത്.  ഇന്ത്യയ്ക്കും ചൈനക്കുംപാക്കിസ്ഥാനുമെതിരേയാണ് കാനഡ ആരോപണo മുന്നോട്ടു വെച്ചത്.

ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് സജീവമായിരുന്ന ഖാലിസ്ഥാൻ ആരോപണ പ്രത്യാരോപണങ്ങൾക്ക്പിന്നാലെയാണ്ഇന്ത്യയ്‌ക്കെതിരെ തെരഞ്ഞെടുപ്പിൽ ഇടപെടൽ എന്ന  ഗുരുതര ആരോപണവുമായി കാനഡ രംഗത്ത് വന്നത്ഏപ്രില്‍ 28ന് നടക്കുന്ന കാനഡയുടെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയും ചൈനയും ശക്തമായ  ഇടപെടലിനാണ് ശ്രമിക്കുന്നതെന്നും സമാന നീക്കം  പാക്കിസ്ഥാനും  റഷ്യയും നടത്തുന്നതായും  കാനഡ ഉന്നയിച്ചു.

കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഏജന്‍സി (സി.എസ്.ഐ.എസ്) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം എക്കാലത്തേയും താഴ്ന്ന നിലയില്‍ ആയതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ഇന്ത്യ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് കാനഡയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ ഗവണ്‍മെന്റിനും കനേഡിയന്‍ കമ്മ്യൂണിറ്റികളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശമുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതായി -സി.എസ്.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ വനേസ ലോയ്ഡ് പറഞ്ഞു.

കഴിഞ്ഞ  തെരഞ്ഞെടുപ്പുകളില്‍ ചൈനയും ഇന്ത്യയും ഇടപെടലുകള്‍ക്ക് നടത്തിയെന്ന് പറഞ്ഞുള്ള റിപ്പോർട്ട് ജനുവരിയില്‍ കാനഡ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ ഇടപെടല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയുടെ ആരോപണങ്ങളോട് ഒട്ടാവയിലെ ചൈനീസ്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments