Saturday, April 5, 2025

HomeCanadaകാനഡയിലെ ക്‌നാനായ ജനങ്ങളെ ഒരുമിപ്പിക്കാനായുള്ള 'നെല്ലും നീരും' പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കാനഡയിലെ ക്‌നാനായ ജനങ്ങളെ ഒരുമിപ്പിക്കാനായുള്ള ‘നെല്ലും നീരും’ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

spot_img
spot_img

ഒണ്ടാരിയോ: കാനഡയിലെ ക്നാനായ വിശ്വാസികളെ  ഒരു കുടക്കീഴില്‍ അണിനിരത്താനായി ക്നാനായ കാത്തലിക് അസോസിയേഷന്‍ കാനഡയുടെയും ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് വെസ്റ്റേണ്‍ ഒണ്ടാരിയോയുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘നെല്ലും നീരും2025 ‘ പദ്ധതിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മേയ് 24 ന് നടക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ക്കായി 14 കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്.

ഒണ്ടാരിയോയിലെ കാലിഡോണയില്‍ നടത്തപ്പെടുന്ന നെല്ലും നീരിന്റെയും ഏറ്വും വലിയ ആകര്‍ഷണീയത ക്രൈസ്തവ സമൂഹത്തിന്റെ പരമ്പരാഗത ഇനമായ  മെഗാ മാര്‍ഗംകളിയാണ്. 250 ഓളം ക്‌നാനായ  കലാകാരന്മാരെ അണിനിര്‍ത്തിയാണ് മെഗാ മാര്‍ഗംകളി അവതരിപ്പിക്കുക. വിശുദ്ധ കുര്‍ബാനയോടെ  ആരംഭിക്കുന്ന ക്നാനായ കുടുംബ കൂട്ടായ്മയില്‍ നയനമനോഹരവും കലാ മൂല്യങ്ങളുമുള്ള വിവിധ കലാപരിപാടികള്‍ക്കു തയാറെടുപ്പുകള്‍ പുരോഗമിക്കുന്നപരിപാടിയുടെ രജിസ്ട്രേഷന്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments