ടൊറാന്റോ; കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഇടം പിടിക്കാനായി മത്സര രംഗത്ത് ഇന്ത്യന്‍ വംശജരുടെ വമ്പന്‍ നിര. നിലവിലെ സൂചനകള്‍ പ്രകാരം നൂറോളം ഇന്ത്യന്‍ വംശജര്‍ വിവിധ പാര്‍ട്ടികളുടെ ലേബലില്‍ പോരാട്ടത്തിനിറങ്ങിയേക്കും. ഈ മാസം ഒടുവില്‍ നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലിബറല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ നോമിനികളായാണ് പലരും മത്സരംഗത്തേയ്ക്ക വരുന്നത്. പഞ്ചാബില്‍ നിന്നും കുയേറിയവരും അവരുടെ പുതു തലമുറയുമായിരുന്നു മുമ്പ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ കുടിയേറിയവരും പോരാട്ടത്തിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.മത്സരരംഗത്തേയ്ക്ക് കടന്നു വരുന്നതില്‍ കൂടുതലും യുവജനതയാണെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ യുവതയുടെ എണ്ണം മത്സര രംഗത്ത് വര്‍ധിക്കുന്നത് പ്രോത്സാഹജനകമാണെന്ന് മുതിര്‍ന്ന ഇന്ത്യന്‍ വംശജനും കനേഡിയന്‍ രാഷ്ട്രീയക്കാരനുമായ ഉജല്‍ ദോസാന്‍്ജ് പറഞ്ഞു. 1991ല്‍ കാനഡയിലെ വാന്‍കൂവര്‍ കെന്‍സിഗ്ടണ്‍ റൈഡിംഗില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെടുകയും 2000 മുതല്‍ 2001 വരെ ബ്രിട്ടീഷ് കൊളംബിയയുടെ പ്രീമിയറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് ദോസാന്‍ജ് .
ലിബറല്‍ കക്ഷി നേതാവും നേതാവും കാനഡയുടെ ഇന്നൊവേഷന്‍, സയന്‍സ്, വ്യവസായ മന്ത്രിയുമായ അനിറ്റ ആനന്ദ് തന്റെ നേട്ടങ്ങളില്‍ മുഴുവന്‍ ഇന്ത്യന്ഡ സമൂഹത്തിനും അഭിമാനമുണ്ടെന്ന് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുവേണ്ടി യ പൊലീസ് ഓഫീസര്‍ ജെസ്സി സഹോട്ടയും മത്സരിക്കുന്നുണ്ട്.
വിന്നിപെഗിലെ കമ്മ്യൂണിറ്റി നേതാവായ ഹേമന്ത് എം ഷാ തെരഞ്ഞെടുപ്പില്‍പോരാട്ടത്തിനിറങ്ങുന്നുണ്ട്. കാനഡയിലെ തെരഞ്ഞെടുപ്പില്‍ ലിബറലുകളും യാഥാസ്ഥിതികരും തമ്മില്‍ കടുത്ത പോരാട്ടമായിരിക്കും നടക്കുക.