Monday, May 5, 2025

HomeCanadaകാനഡയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന

കാനഡയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന

spot_img
spot_img

ടൊറന്റോ: കാനഡയില്‍ കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ്. തൊട്ടു മുന്‍ മാസത്തേക്കാള്‍ 0.1 ശതമാനം തൊഴിലില്ലായ്മ നിരക്കാണ് വര്‍ധിച്ചത്. 2022 ജനുവരിക്കു ശേഷമുളള ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ് കഴിഞ്ഞ മാസമുണ്ടായത്.
33,000 തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടതെന്നു കനേഡിയന്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ തിരിച്ചടി തീരുവ പ്രഖ്യാപനങ്ങള്‍ക്കിടയിലാണ് ഇത്തരത്തിലൊരു തൊഴില്‍ നിരക്ക് കുറവെന്നതും ശ്രദ്ധേയമാണ്.2024 ഡിസംബറില്‍ 91,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. 2025 ജനുവരിയില്‍ 76,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്..

വിവരസാങ്കേതികം, സാംസ്‌കാരിക, വിനോദ മേഖലകളില്‍ 20,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ കാര്‍ഷിക മേഖലയില്‍ 9,300 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments