Monday, May 5, 2025

HomeCanadaഇന്ത്യന്‍ യുവാവ് കാനഡയില്‍ കുത്തേറ്റു മരിച്ചു; കൊലപാതകത്തിനു പിന്നില്‍ വംശീയ വിദ്വേഷമെന്ന് സൂചന

ഇന്ത്യന്‍ യുവാവ് കാനഡയില്‍ കുത്തേറ്റു മരിച്ചു; കൊലപാതകത്തിനു പിന്നില്‍ വംശീയ വിദ്വേഷമെന്ന് സൂചന

spot_img
spot_img

ഒട്ടാവ: ഇന്ത്യന്‍ യുവാവ് കാനഡയില്‍ കുത്തേറ്റു മരിച്ചു. ഗുജറാത്തിലെ ബാവ്‌നഗര്‍ സ്വദേശി ധര്‍മേഷ് കതിരേയ ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ  കൊലപാതകത്തിനു പിന്നില്‍ വംശീയ വിദ്വേഷമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം കനേഡിയന്‍ അധികൃതര്‍ സമ്മതിച്ചിട്ടില്ല. റോക്ക് ലന്‍ഡിലെ മിലാനോ പിസാ സെന്ററിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ധര്‍മേഷ്.

കാനഡയുടെ തലസ്ഥാനമായ ഒട്ടാവയ്ക്ക് സമീപമുള്ള റോക്ക്ലന്റഡിലെ തന്റെ അപ്പാര്‍ട്ട്മെന്റ്ില്‍ വെച്ച് ഏപ്രില്‍ നാലിനാണ് ധര്‍മ്മേഷ് ആക്രമിക്കപ്പെട്ടത്. ഇന്നലെയാണ്  ധര്‍മേഷിന്റെ മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.

കെട്ടിടത്തിലെ അലക്ക് മുറിയ്ക്ക് സമീപത്ത് വച്ചാണ് ധര്‍മ്മേഷ് ആക്രമിക്കപ്പെട്ടത്. അയല്‍വാസിയും വെളുത്തവര്‍ഗക്കാരനുമായ അറുപതുകാരന്‍ ആണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍ നേരത്തെ തന്നെ ഇന്ത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് എന്നും ധര്‍മ്മേഷിനും ഭാര്യയ്ക്കും എതിരെ നിരന്തരം വംശീയ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 ല്‍ വിദ്യാര്‍ത്ഥിയായി കാനഡയില്‍ എത്തി

ആക്രമണത്തിന് പിന്നാലെ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് ഒന്റാറിയോ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഇന്ത്യക്കാരനെതിരായ ആക്രമണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിച്ചു. വിഷയം പരിശോധിച്ച് വരികയാണ് എന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments