വാൻകൂവർ : കാനഡയിലെ വാൻകൂവറിൽ നടന്ന ലാഹു ലാപു ആഘോഷത്തിനിടയിലേക്കു വാഹനം ഇടിച്ചുകയറ്റി നിരവധി മരണം. തെരുവിൽ നടന്ന ലാഹു ലാപു ആഘോഷത്തിനിടയിലേക്കാണ് കാർഇടിച്ചു കയറിയത്. ഒൻപതു പേർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.
ഫിലിപ്പീനി വംശജരുടെ തെരുവാഘോഷത്തിലേക്കു കാർ ഓടിച്ചുകയറ്റുകയായിരുന്നു. ശനിയാഴ്ച്ച രാ ത്രി എട്ടിനുണ്ടായ സംഭവത്തിൽ ഒട്ടേ റെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.സ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ ഓടിച്ചി ട്ടു പിടികൂടി പോലീസിനു കൈമാറി.16-ാം നൂറ്റാണ്ടിലെ ഡാറ്റു ലാപു-ലാപു എന്ന ഫിലിപ്പീനി നേതാവ് സ്‌പാനിഷ് പര്യവേക്ഷ കൻ ഫെർഡിനാൻ്റ് മഗല്ലനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ സ്‌മരണയ്ക്കായി എല്ലാ വർഷവും നടത്തുന്ന ലാപു-ലാപു ആഘോഷ ത്തിനിടെയാണ് ആക്രമണമുണ്ടായത്. ആയി രക്കണക്കിനു ഫിലിപ്പീനി വംശജർ തെരുവി ൽ പാർട്ടി നടത്തുന്നതിനിടെ അക്രമി കാർ ഇ ടിച്ചുകയകയായിരുന്നു.30 വയസുള്ള പുരുഷനാണ് ആക്രമണം നട ത്തിയതെന്നു പോലീസ് അറിയിച്ചു. സംഭവ ത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമി ക നിഗമനമെന്നും കൂട്ടിച്ചേർത്തു.
ആഘോഷം നടന്നിരുന്ന ഫ്രേസർ സ്ട്രീറ്റിനും 41-ാം അവന്യൂവിനും സമീപത്തുണ്ടായിരുന്ന ആൾക്കൂട്ടത്തിലേക്കക്കാണ് വാഹനം ഓടിച്ചു കയറ്റിയത്.