ഒട്ടാവ: കനേഡിയൻ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 24 ഇന്ത്യൻ വംശജർ. ഇക്കുറി പാർലമെന്റ് തെരഞ്ഞെടുപ്പിൽ 75. ഇന്ത്യൻ വംശജരാണ് മത്സരിച്ചത്.വിജയിച്ചവരിൽ പ്രധാനി ആറാം തവണം വിജയം നേടിയ സുഖ് ധാലിവാളാണ്.
ലിബറൽ പാർട്ടിയെ പ്രതിനിധീകരിച്ച്സറെ- ന്യൂട്ടൺ മണ്ഡലത്തിൽ നിന്നാണ് സുഖ് ധാലിവാള്‍. തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്‍ ആദ്യമായി വിജയിച്ച സുഖ് ധാലിവാള്‍ 2011 മുതല്‍ സറെ- ന്യൂട്ടണെയാണ് പ്രതിനിധീകരിക്കുന്നത്…പഞ്ചാബില്‍ നിന്നു കുടിയേറിയ 65 കാരനായ സുധ് ധാലിവാള്‍. എഞ്ചിനീയറും ലാന്‍ഡ് സര്‍വേയറുമാണ്. തോറ്റ ഇന്ത്യൻ വംശജരിൽ ഏറ്റവും പ്രധാനി. ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ജഗ്മീത് സിംഗാണ്. അപ്രതീക്ഷിത തോൽവിയാണ് ജഗ്മീതിന് ഉണ്ടായത്. എംപിമാരായി വിജയിച്ചവരിലേറെയും പഞ്ചാഞ്ചിൽ നിന്ന് കുടിയേറിയവരാണ്.. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 21 പേർ വിജയo നേടിയത് ഇത്തവണ 24 ആയി ഉയർന്നു. വിജയികളിൽ 10 പേർ പുതുമുഖങ്ങളാണ്.
ഓക്ക്വില്ലെ ഈസ്റ്റ് സീറ്റിൽ ലിബറല്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അനിറ്റ ആനന്ദ് തുടര്‍ച്ചായയി മൂന്നാം തവണയും പാര്‍ലമെന്റിലേക്ക് എത്തി.
കാല്‍ഗറി ഹെറിറ്റേജില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാർട്ടിയ്ക്കായി ഇന്ത്യൻ വംശജൻ ഷുവ് മജുംദാര്‍ 61.7 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചു സറേ സെന്ററില്‍ രണ്‍ദീപ് സരായ് തന്റെ സീറ്റ് നിലനിര്‍ത്തി. 2015 മുതല്‍ സാരായ് എം പിയാണ്പാം ബെയിന്‍സ് സ്റ്റീവ്സ്റ്റണ്‍റിച്ച്മണ്ട് ഈസ്റ്റില്‍ വീണ്ടും വിജയിച്ചു.
ഫ്‌ളീറ്റ്വുഡ്‌പോര്‍ട്ട് കെല്‍സിനെ പ്രതിനിധീകരിച്ച് ഗുര്‍ബക്‌സ് സൈനിക്ക് വിജയിച്ചുകണ്‍സര്‍വേറ്റീവ് പാർട്ടി പ്രതിനിധിയായി പാർലമെന്റിലെത്തുന്ന സുഖ്മാന്‍ സിംഗ് ഗില്ലാവും ഏറ്റവും പ്രായം കുറഞ്ഞ എംപി 25 വയസ് മാത്രമാണുള്ളത്കണ്‍ ജസ്രാജ് സിംഗ് ഹല്ലന്‍ കാല്‍ഗറി ഈസ്റ്റ് സീറ്റിൽ വിജയിച്ചുദല്‍വീന്ദര്‍ ഗില്‍ കാല്‍ഗറി മക്‌നൈറ്റയിൽ വെന്നിക്കൊടി പാറിച്ചു
അമന്‍പ്രീത് സിംഗ് ഗിൽ, ടിം ഉപ്പല്‍, അഞ്ജു ധില്ലൻ, ഇഖ്വീന്ദര്‍ ഗഹീര്‍ തുടങ്ങിയവരാണ് വിജയികളായ മറ്റ് ഇന്ത്യൻ വംശജർ.