ഒട്ടാവ: കൈത്തോക്കുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച് കാനഡ. ടെക്സസ് സ്കൂള്‍ വെടിവെപ്പിന് ശേഷമാണ് തീരുമാനം.
ബില്‍ പാര്‍ലമെന്‍റില്‍ പാസാകാനുണ്ട്. വ്യക്തികള്‍ തോക്ക് കൈവശം വെക്കുന്നത് നിയമപരമായി തടയുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കാനഡയില്‍ തോക്കുകള്‍ വാങ്ങാനും വില്‍ക്കാനും കൈമാറാനും ഇറക്കുമതി ചെയ്യാനും കഴിയില്ല.
2020 ല്‍ നോവ സ്കോട്ടിയയില്‍ 23 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പിന് ശേഷം 1500 തരം സൈനിക ഗ്രേഡുകളും തോക്കുകളും കാനഡ നിരോധിച്ചിരുന്നു. എങ്കിലും ഇവ ഉപയോഗത്തിലുണ്ടെന്ന് ട്രൂഡൊ പറഞ്ഞു. കാനഡയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ മൂന്ന് ശതമാനത്തിലും തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി പറയുന്നു.
ഏറ്റവും കൂടുതല്‍ തോക്കുകള്‍ രാജ്യത്തേക്ക് കടത്തുന്നത് യു.എസില്‍ നിന്നാണ്.