ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്.
എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്.
വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.