Monday, December 23, 2024

HomeCanadaനിജ്ജർ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ

നിജ്ജർ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ

spot_img
spot_img

ഒട്ടാവ: ഖാലിസ്ഥാൻ വാദി ഹർദീപ് സിംഗ് നിജ്ജറിനെ കഴിഞ്ഞ ജൂണിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ . ഇതോടെ ഈ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ അമർദീപ് സിംഗി (22 )നെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കനേഡിയൻ പോലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ നിജ്ജർ വധവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിലായിരുന്നു.

കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ നേരത്തെ അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും അന്വേഷണ പരിധിയിലാണെന്ന് കാനഡ പൊലീസ് അറിയിച്ചു.

ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ ജൂൺ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments